പത്തനംതിട്ട: അനിലക്ഷ്മി എന്ന എട്ടാം ക്ലാസുകാരി ആൺകുട്ടികൾ മാത്രം പഠിച്ചിരുന്ന സ്കൂളിലേക്കെത്തി ചരിത്രം കുറിച്ചിരിക്കുകയാണ്. അടൂർ ഗവ. ബോയ്സ് സ്കൂളിൽ എട്ടാം ക്ലാസ് എ ഡിവിഷനിൽ 21 ആൺകുട്ടികൾക്കൊപ്പമാണ് അനിലക്ഷ്മി പഠിക്കുന്നത്. സ്കൂളിൽ ആറ് പതിറ്റാണ്ടിനുശേഷം പെൺകുട്ടികൾക്കു പ്രവേശനം അനുവദിച്ചപ്പോഴാണ് അനിലക്ഷ്മി എത്തിയത്.
1917ൽ സ്കൂൾ സ്ഥാപിച്ചപ്പോൾ ഇവിടെ ആൺകുട്ടികളും പെൺകുട്ടികളും പഠിച്ചിരുന്നു. കുട്ടികൾ കൂടിയതോടെ 1961ലാണ് അടൂർ ബോയ്സ്, അടൂർ ഗേൾസ് എന്നിങ്ങനെ രണ്ട് സ്കൂളുകളാക്കി. ഹൈസ്കൂൾ വിഭാഗം മിക്സഡ് ആക്കാനുള്ള ശ്രമങ്ങൾ 2021 മുതൽ തുടങ്ങിയതാണ്. ഈ വർഷം അത് യാഥാർഥ്യമായി.
Read more: മക്കൾക്ക് ഭാരമാകാൻ ആഗ്രഹമില്ല; വൃദ്ധദമ്പതികൾ ജീവനൊടുക്കി
അടൂർ മേലൂട് സ്വദേശി എം ജി അനിയുടെയും അനിതയുടെയും മകളാണ് അനിലക്ഷ്മി. അനിയൻ അനുശങ്കർ ഇതേ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുന്നുണ്ട്. പ്രവേശനോത്സവദിനത്തിൽ പിടിഎയുടെ നേതൃത്വത്തിൽ ഏക പെൺതരിക്കു സ്വീകരണം ഒരുക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam