യൂറോപ്യൻ രാജ്യങ്ങളുമായി ദ്രവീകൃത വാതക വിതരണത്തിൽ ഉടൻ കരാറിലെത്തുമെന്ന് ഖത്തർ എനർജി.വിവിധ രാജ്യങ്ങളുമായുള്ള കരാർ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ ഊർജ മന്ത്രി സാദ് ബിൻ ഷെരീദ അൽ കഅബി നിർദ്ദേശിച്ചു .
റഷ്യ-യുക്രൻ യുദ്ധത്തെ തുടർന്ന് യൂറോപ്പ് കടുത്ത ഊർജ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. ജർമനി അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ ഈ സാഹചര്യം നേരിടാൻ ഖത്തറിന്റെ സഹകരണം തേടിയിരുന്നു. വിവിധ രാജ്യങ്ങളിലെ കമ്പനികളുമായി ചർച്ചകൾ പുരോഗമിക്കുകയും ചില കമ്പനികളുമായി ചർച്ച അന്തിമ ഘട്ടത്തിൽ എത്തുകയും ചെയ്തു .
ഏഷ്യൻ രാജ്യങ്ങളിലേക്കാണ് കൂടുതൽ എൽഎൻജി കയറ്റി അയക്കുന്നത്. ഇപ്പോൾ നടക്കുന്ന ചർച്ചയിലും ഏഷ്യൻ രാജ്യങ്ങൾ തന്നെയാണ് കൂടുതൽ. കഴിഞ്ഞ ദിവസം ബംഗ്ലാദേശുമായി ഖത്തർ എനർജി 15 വർഷത്തെ കരാറിൽ ഒപ്പുവെച്ചിരുന്നു, 2026 മുതലാണ് വിതരണം തുടങ്ങുക. നോർത്ത് ഫീൽഡ് പദ്ധതികൾ പൂർത്തിയാകുന്നതോടെ ഖത്തറിന്റെ പ്രകൃതി വാതക ഉൽപ്പാദനം വൻതോതിൽ ഉയരുകയും ഇതു കൂടി മുന്നിൽക്കണ്ടാണ് കൂടുതൽ രാജ്യങ്ങളിലേക്ക് വിതരണത്തിന് തയ്യാറെടുക്കപ്പെടുന്നത് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam