കടുത്ത ബോഡിഷെമിംഗ് നേരിടേണ്ടി വരുന്നുവെന്നു ഹണി റോസ്. സ്ത്രീകള്‍ തന്റെ ശരീരത്തെ പരിഹസിക്കുന്നതിൽ മാനസികമായി വലിയ ബുദ്ധിമുട്ടുണ്ടാകുന്നുവെന്നും നടി ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു ഭീകരമായ രീതിയിൽ താന്‍ ബോഡി ഷേമിങ്ങിന് ഇരയായിട്ടുണ്ട്. ശരീരത്തെ അപമാനിക്കുന്നത് കേൾക്കുന്നത് അത്ര സുഖമുള്ള കാര്യമല്ല. ആദ്യമൊക്കെ എന്തുകൊണ്ടായിരിക്കും ഇങ്ങനെ പറയുന്നതെന്ന് തോന്നിയിട്ടുണ്ട് , പിന്നീട് അത് ശ്രെദ്ധിക്കാതെയായി .
അതേസമയം സ്ത്രീകള്‍ തന്നെ തന്റെ ശരീരത്തെക്കുറിച്ചു പറഞ്ഞു പരിഹസിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും താന്‍ മാത്രമല്ല ഇത് നേരിടേണ്ടി വരുന്നതെന്നും ഹണി പറഞ്ഞു. സോഷ്യല്‍ മീഡിയയിലടക്കം ചർച്ചയായിട്ടുള്ള സംഭവങ്ങളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഈയിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ അതിഥിയായി വന്ന താരത്തോട് അവതാരകയായ പെണ്‍കുട്ടി ചോദിക്കുന്നു, ‘ഹണി റോസ് മുന്നില്‍കൂടി പോയാല്‍ എന്തു തോന്നുമെന്ന്’ ഇതു ചോദിച്ച് ആ കുട്ടി തന്നെ പരിഹാസത്തോടെ പൊട്ടിച്ചിരിക്കുകയാണ്. ‘എന്ത് തോന്നാന്‍? ഒന്നും തോന്നില്ലല്ലോ’ എന്ന് പറഞ്ഞ് ആ നടന് അത് വളരെ മാന്യമായി കൈകാര്യം ചെയ്തു.
Read more: ‘വാത്തി കമ്മിംഗ്’ ഡാന്‍സുമായി ലിസ്റ്റിന് സ്റ്റീഫന്‍; ആഘോഷ വീഡിയോ പങ്കുവച്ച് ഷീലു എബ്രഹാം
എന്നാൽ , ആ കുട്ടി ചോദ്യം ചോദിച്ച് ആസ്വദിച്ചു ചിരിക്കുകയാണ്. അത് വലിയ രീതിയിൽ എന്നെ വിഷമിപ്പിച്ചു . എന്തോ ഒരു കുഴപ്പമുണ്ട് എന്ന് അവർ സ്ഥാപിച്ചു വയ്ക്കുകയാണ്. ഇനി അവര്‍ എന്നെ അഭിമുഖത്തിനായി വിളിച്ചാൽ തന്നെ ആദ്യത്തെ ചോദ്യം ‘ബോഡി ഷേമിങ് കേള്‍ക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ടോ, വിഷമം ഉണ്ടാകാറുണ്ടോ?’ എന്നായിരിക്കുമെന്നും ഹണി തുറന്നടിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam