കോഴിക്കോട് : കോഴിക്കോട്ട് പന്തീരാങ്കാവിൽ വീണ്ടും വൻ ലഹരി വേട്ട. 54 ഗ്രാം എംഡിഎംഎയുമായി രണ്ട് പേരെയാണ് പിടികൂടിയത്. ഫറോക് സ്വദേശി അൻവർ സാലിഹ്, ചേളനൂർ സ്വദേശി കെ.എം സഗേഷ് എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് നിന്നും കോഴിക്കോട് വിൽപന നടത്താൻ എത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പിടികൂടിയത്.
കോഴിക്കോട് നഗരത്തിൽ ഇന്നലെ 400 ഗ്രാംഎംഡിഎംഎയുമായി രണ്ടുപേരെ ആന്റി നർകോടിക് സെൽ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ബംഗലൂരുവിൽ നിന്ന് കോഴിക്കോട്ടേക്കെത്തിച്ച ലഹരിമരുന്നാണ് ഇന്നലെ പിടികൂടിയത്.
Read more: കാസർകോട് റെയിൽവേ ട്രാക്കിൽ കുടുങ്ങിയ ട്രാക്ടർ നീക്കി; ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു
കോഴിക്കോട് പന്തീരങ്കാവ് ബൈപാസിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. കർണാടകത്തിൽ നിന്ന് തൃശൂരിലേക്കുളള നാച്വറൽ സ്റ്റോൺ ലോഡുമായി പോയ ലോറിയിലാണ് ലഹരി കടത്തിയത്. ലോറിയോടിച്ചിരുന്ന പുളിക്കൽ സ്വദേശി നൗഫൽ, ഫറോഖ് നല്ലൂർ സ്വദേശി ജംഷീദ് എന്നിവരെയാണ് പിടികൂടിയത്.
പിടിയിലായ നൗഫൽ നേരത്തെയും വിവിധ കേസുകളിൽ ഉൾപ്പെട്ടയാളാണ്. ജംഷീദിനെ പരിചയമില്ലെന്നും വയനാട് വച്ച് ലോറിയിൽ കയറിയതെന്നുമാണ് നൗഫൽ പൊലീസിനോട് വെളിപ്പെടുത്തിയതെങ്കിലും ഇത് വിശ്വസനീയമല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam