കാസർഗോഡ്: കാസർഗോഡ് റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങിയതിനെ തുടർന്നു തടസപ്പെട്ട ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ആർപിഎഫും സാങ്കേതിക വിഭാഗവും ചേർന്ന് ട്രാക്ടർ ട്രാക്കിൽനിന്നും മാറ്റിയതോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
കാസർഗോഡ് ചിത്താരിയിലാണ് ട്രാക്ടർ പാളത്തിൽ കുടുങ്ങിയത്. പാടത്തേക്ക് ഇറക്കാൻ ശ്രമിക്കുമ്പോഴാണ് ട്രാക്ടർ ട്രാക്കിന് കുറുകെ കുടുങ്ങിയത്. രണ്ടു മണിക്കൂറോളം ട്രാക്ടർ കുടുങ്ങി കിടന്നെന്നാണ് വിവരം. ട്രാക്ടർ അനധികൃതമായി കയറ്റിയതാണെന്നും സൂചനയുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam