പൂനെ: ‘ദ കേരള സ്റ്റോറി’ സിനിമ കാണിക്കാമെന്ന് പറഞ്ഞ് പതിനാലുകാരിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ യെല്‍വാദയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ പരാതി പ്രകാരം അല്‍വാസിയായ സണ്ണി ഗുപ്ത (29) എന്നയാള്‍ക്കെതിരെ കേസെടുത്തു.
കഴിഞ്ഞ മേയ് 17നാണ് സംഭവം. വൈകീട്ട് 3.30ന് വീട്ടിലെത്തിയ സണ്ണി മകളെ ‘കേരള സ്റ്റോറി’ കാണാൻ തിയറ്ററിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് വീട്ടിൽനിന്നു കുട്ടിയെയുമായി പുറത്തിറങ്ങിയെങ്കിലും തിയറ്ററിൽ പോയില്ല. കുട്ടിയെ വീട്ടിലേക്ക് സ്വന്തം വീട്ടിലെത്തിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതായി പൂനെ മിറർ റിപ്പോർട്ടിൽ പറയുന്നു.
ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ, കുട്ടി ഇതിനു കൂട്ടാക്കിയില്ല. വീട്ടിൽനിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചെങ്കിലും സണ്ണി ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്നായിരുന്നു പീഡനം.
പ്രതിയില്‍ നിന്ന് കുതറിമാറി ഓടിയ പെണ്‍കുട്ടി വീട്ടിലെത്തി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി കേസെടുത്തു.
സംഭവത്തിൽ ഇന്ത്യൻ ശിക്ഷാനിയമം 354, പോക്സോ വകുപ്പുകൾ പ്രകാരം സണ്ണി ഗുപ്തയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതി ഒളിവിലാണെന്നും ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam