ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചെന്നൈയിൽ കൂടിക്കാഴ്ച നടത്തി. ഡല്‍ഹി ഭരണവ്യവസ്ഥയുടെ മേല്‍ നിയന്ത്രണങ്ങള്‍ ഉറപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനൊരുങ്ങുന്ന പുതിയ ഓര്‍ഡിനന്‍സിനെതിരെ പിന്തുണ തേടിയാണ് കെജ്‌രിവാള്‍ സ്റ്റാലിനെ കണ്ടത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നും ഒപ്പമുണ്ടായിരുന്നു.
തികച്ചും ജനാധിപത്യ വിരുദ്ധമായ നീക്കമാണ് കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. ഈ വിഷയത്തിൽ എഎപിയെ പിന്തുണയ്‌ക്കുമെന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ സ്റ്റാലിൻ പ്രഖ്യാപിച്ചു.
Read more: കണ്ണൂരില്‍ നിര്‍മ്മാണത്തിലുള്ള സെപ്റ്റിക് ടാങ്കില്‍ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം
തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് ഉദ്യോഗസ്ഥരുടെ മേല്‍ നിയന്ത്രണാധികാരമില്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ആവശ്യകതയില്ലെന്നും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം കെജ്‌രിവാള്‍ പറഞ്ഞു. വര്‍ഷകാലസമ്മേളനത്തിലാണ് ഓര്‍ഡിനന്‍സ് അവതരിപ്പിക്കുന്നതെന്നും എല്ലാ ബിജെപി ഇതരകക്ഷികളും ഒന്നിച്ചുനില്‍ക്കുന്ന പക്ഷം കേന്ദ്ര സര്‍ക്കാരിനെ മുട്ടുകുത്തിക്കാമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
ഓർഡിനൻസിനെതിരെ ഇതിനകം വിവിധ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ അരവിന്ദ് കേജ്‌രിവാൾ തേടിയിട്ടുണ്ട്. നാളെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനുമായി റാഞ്ചിയിൽ കൂടിക്കാഴ്ചയുണ്ട്. ഓർഡിനൻസ് നിയമമാക്കാൻ പാർലമെന്റിലെത്തുമ്പോൾ രാജ്യസഭയിൽ എതിർത്തു തോൽപിക്കുകയാണു ലക്ഷ്യം.
കഴിഞ്ഞ ദിവസം സിപിഎം ദേശീയ ആസ്ഥാനത്തെത്തി പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുമായി കേജ്‌രിവാൾ ചർച്ച നടത്തിയിരുന്നു. ഓർഡിനൻസിനെതിരായ നീക്കങ്ങൾക്ക് യച്ചൂരി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരായ മമത ബാനർജി (തൃണമൂൽ),നിതീഷ് കുമാർ (ജെഡിയു), പ്രതിപക്ഷ നേതാക്കളായ ശരദ് പവാർ (എൻസിപി), ഉദ്ധവ് താക്കറെ (ശിവസേന താക്കറെ പക്ഷം) എന്നിവരും പിന്തുണ അറിയിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam