2021 ജൂലൈ മാസത്തിലാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തുന്ന റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടിയിലേക്ക് മലപ്പുറം ജില്ലയിലെ അനൈഗയുടെ കത്ത് ലഭിക്കുന്നത്. കത്ത് വായിച്ച ഉടന്‍ തന്നെ മന്ത്രി അനൈഗയെ ഫോണില്‍ വിളിച്ച് സംസാരിച്ചു. 2018 ലെ പ്രളയത്തില്‍ തകര്‍ന്ന ഏറനാട് മണ്ഡലത്തിലെ മതില്‍മൂല റോഡിന്റെ പ്രശ്നമാണ് അനൈഗമോള്ക്ക് മന്ത്രിയോട് പറയാനുണ്ടായിരുന്നത്. റോഡിന്റെ പുനര്‍നിര്‍മ്മാണം വൈകുന്നത് കാരണം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് കൂടിയാണ് ഗതാഗതം നടക്കുന്നതെന്നും അനൈഗ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.
മതില്‍മൂല ഭാഗത്ത് അരിക് ഭിത്തി നിര്‍മ്മിച്ച് സംരക്ഷിക്കുന്നതിനും എരുമമുണ്ട വരെ ബിഎം, ബിസി നിലവാരത്തില്‍ റോഡ് നവീകരിക്കുവാനും 5.50 കോടി രൂപ അനുവദിച്ച വിവരം അപ്പോള്‍ തന്നെ മന്ത്രി അനൈഗമോളെ അറിയിച്ചിരുന്നു. ആ റോഡിന്റെ പ്രവൃത്തി ഇപ്പോള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. ഏറനാട് മണ്ഡലത്തിലെ അകമ്പാടം, മതില്‍മൂല, എരുമമുണ്ട പ്രദേശങ്ങളെയും നിലമ്പൂര്‍ മണ്ഡലത്തിലെ പാതാര്‍, ഭൂദാനം പ്രദേശങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ അകമ്പാടം പാതാര്‍ റോഡിലെ മതില്‍മൂല മുതല്‍ എരുമമുണ്ട വരെയാണ് പ്രവൃത്തി നടത്തിയത്.
Read more: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ്: കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. എബ്രഹാമിന്റെ ജാമ്യാപേക്ഷ തള്ളി
റോഡിന്റെ അരിക് ഭിത്തി നിര്‍മ്മാണവും ബിഎം, ബിസി പ്രവൃത്തിയും പൂര്‍ത്തീകരിച്ചു. റോഡ് സേഫ്റ്റ് പ്രവൃത്തികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. പരാതിശ്രദ്ധയില്പ്പെട്ട ഉടനെ ഇടപെട്ട മന്ത്രി മുഹമ്മദ് റിയാസിന് അനൈഗ മോള് പ്രത്യേകം നന്ദി പറഞ്ഞിരിക്കുകയാണ്. നാടിന്റെ പ്രശ്നം ശ്രദ്ധയില്‍പ്പെടുത്താന്‍ ഇടപെട്ട അനൈഗമോളെ മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നടത്തുന്ന റിംഗ് റോഡ് ഫോണ്‍ ഇന്‍ പരിപാടി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അടുത്ത റിംഗ് റോഡ് ജൂണ്‍ 2 ന് വൈകുന്നേരം 5 മണിക്ക് നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam