തിരു: THE WORLD RECORD OF SMALLEST PORTRAIT OF MAHATMA GANDHI WITH SCREW എന്ന സബ്ജെക്ടിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കാഡ് (IBR) നേട്ടവുമായി ഹരീഷ് ബാബു. കാട്ടായിക്കോണം മാങ്ങാട്ടുകോണം സ്വദേശിയാണ്. ഐ ബി ആർ നിർദേശങ്ങൾ പാലിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. 6 മണിക്കൂർ കൊണ്ട് 840 സ്ക്രൂവിൽ മഹാത്മാഗാന്ധിയുടെ ചിത്രം നിർമിച്ചു. ഇതിന്റെ വലിപ്പം 39 സെൻ്റിമീറ്റർ ഉയരവും 30 സെൻ്റിമീറ്റർ വീതിയുമാണ്. ചെറുതിലെ പടം വരയ്ക്കുമായിരുന്നു.
Read more: കെഎസ്ആര്‍ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
ചന്തവിളയിൽ ആർട്ട് വെയിസ് അക്കാദമി ഇട്ടിരിക്കുന്ന ചന്ദ്രിക ടീച്ചർ ഗുരു. ഡ്രോയിങ് സാർ ആയി പല സ്ഥലത്തും വർക്ക് ചെയ്തിട്ടുണ്ട്. വീട് നിറയെ ചിത്രങ്ങൾ ആണ്. ഹരീഷ് ബാബു കൊല്ലത്തു സാംസണിൻെ സ്റ്റോർ മാനേജർ ആയി വർക്ക് ചെയുന്നു. അച്ഛൻ ബാബു ഓട്ടോ ഡ്രൈവർ ആയിരുന്നു. ഇപ്പോൾ ശാരീരിക അസ്വസ്ഥതൾ കൊണ്ട് പോകുന്നില്ല. അമ്മ ബീന ആശാ വർക്കർ ആണ്. ലാറ്റക്സിൽ ജോലി ചെയ്യുന്ന ബിജീഷ് ബാബു സഹോദരൻ. ഇനി ഗിന്നസ് റെക്കോർഡ് ആണ് ഹരീഷ് ബാബുവിൻ്റെ ആഗ്രഹം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam