തിരുവനന്തപുരം: കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ജസ്റ്റീസ് സരസ വെങ്കടനാരായണ ഭട്ടി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.
ജസ്റ്റീസ് എസ്.വി. ഭട്ടിയെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ ഉത്തരവ് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ചടങ്ങിൽ വായിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ സന്നിഹിതനായിരുന്നു.
Read more : കെഎസ്ആര്ടിസി ബസിൽ യുവതിക്കുനേരെ ലൈംഗികാതിക്രമം; മലപ്പുറം സ്വദേശി അറസ്റ്റിൽ
രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ പി. രാജീവ്, കെ.എൻ. ബാലഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബിനോയ് വിശ്വം എംപി, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് അമിത് റാവൽ, ജസ്റ്റീസ് അനു ശിവരാമൻ, ജസ്റ്റീസ് മേരി ജോസഫ്, ജസ്റ്റീസ് പി. സോമരാജൻ, ജസ്റ്റീസ് സി.എസ്. ഡയസ്, ജസ്റ്റീസ് ബെച്ചു കുര്യൻ ജോസഫ്, ജസ്റ്റീസ് പി. ഗോപിനാഥ്, ജസ്റ്റീസ് വിജു എബ്രഹാം, ജസ്റ്റീസ് ബസന്ത് ബാലാജി, ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജെ. ചലമേശ്വർ, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് തുടങ്ങിയവരും,
സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, അഡിഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദ മുരളീധരൻ, എജിഡിപി അജിത് കുമാർ, മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. വിശ്വാസ് മേത്ത, നിയമ സെക്രട്ടറി വി. ഹരിനായർ, ചീഫ് ജസ്റ്റീസിന്റെ കുടുംബാംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam