തിരുവനന്തപുരം: ഹോമിയോപ്പതിയുടെ അനന്തര സാധ്യതലോകം കൊവിഡുകാലത്തു തൊട്ടറിഞ്ഞതും അതിന്റെ പ്രോത്സാഹനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി ആന്റണി രാജു. ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) ആരോഗ്യ സംരക്ഷണത്തിനും ഹോമിയോശാസ്ത്ര വളര്‍ച്ചക്കുമായി മുപ്പതോളം രാജ്യങ്ങളെ കോര്‍ത്തിണക്കി മൂന്നുവര്‍ഷം തുടര്‍ച്ചയായി നടത്തി വരുന്ന സൂം വെബിനാറിന്റെ സഹസ്ര ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഹോമിയോപ്പതിയുടെ വികസന സാധ്യതകൾക്കു നിര്‍മ്മിത ബുദ്ധി ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. വിജയവസന്ത് എംപി കന്യാകുമാരി തമിഴ് സൂം ഉദ്ഘാടനം നിര്‍വഹിച്ചു.
Read more :സംസ്കൃത സർവ്വകലാശാലയിൽ ബിരുദ/ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17
ഹയാത് റീജന്‍സിയില്‍ നടന്ന പരിപാടിയിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേം കുമാര്‍ ഒരുകോടി മരുന്ന് ചെടികള്‍ നടുന്ന പദ്ധതിയായ “ഡോക്ടര്‍ ലത്തീഫ് ഗ്രീന്‍ ഇനിഷ്യയേറ്റീവ് “ഉദ്ഘാടനം ചെയ്തു. 200 ഡോക്ടര്‍മാര്‍ക്ക് തുടര്വിദ്യഭാസം നല്കുന്ന ക്യാന്‍സര്‍ കെയര്‍ പദ്ധതി നിംസ് മാനേജിങ് ഡയറക്ടര്‍ ഫൈസല്‍ ഖാന് നിര്‍വഹിച്ചു. സയന്റിഫിക് സെമിനാര്‍ ഉദ്ഘാടനം നാഷണല്‍ ഹോമിയോപത്തിക് കമ്മീഷന് ചെയര്മാന് ഡോ.അനില്കുരാന നിര്‍വഹിച്ചു. നാഗര്‍കോവില്‍ എംഎൽഎ എം.ആര്. ഗാന്ധി, ഫിലിം പ്രൊഡ്യൂസര്‍ ഡോക്ടര്‍ നസറത് പസിലിയന്‍, ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവികുമാർ, പിആര്‍എസ് സിഎംഡി ആര്.മുരുകന്, എന്‍സിഎച്ച് സെക്രട്ടറി ഡോ.സഞ്ജയ് ഗുപ്ത, ഹോമിയോപ്പതി മെഡിക്കല്‍ അസസ്മെന്റ് റേറ്റിംഗ് ബോര്‍ഡ് പ്രസിഡന്റ് കെ.ആര്. ജനാര്ദ്ദനന് നായര്‍ എന്നിവർ സംസാരിച്ചു. സെക്രെട്ടറി ഡോ.പി.എ. യഹിയ സ്വാഗതവും ട്രഷറര്‍ ഡോ.അനില്‍ കുമാര്‍ നന്ദിയും പറഞ്ഞു. ഡോ.മുസ്തഫ , ഡോ.പ്രസാദ്, ഡോ.അന്‍സാര്‍, ഡോ. ധനേഷ്, ഡോ.ഷാജി കുടിയത്ത്, കിരണ്‍ ചന്ദ്, ഡോ.അജിനി മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രാബന്ധങ്ങള്‍ അവതരിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam