ഹോ​മി​യോ​പ്പ​തി അ​ന​ന്ത​ര സാ​ധ്യ​ത പ്രോ​ത്സാ​ഹ​ന​ത്തി​ന് സ​ര്‍ക്കാ​ര്‍ പ്ര​തി​ജ്ഞാ ബ​ദ്ധം: മ​ന്ത്രി ആ​ന്‍റ​ണി രാ​ജു

തി​രു​വ​ന​ന്ത​പു​രം: ഹോ​മി​യോ​പ്പ​തി​യു​ടെ അ​ന​ന്ത​ര സാ​ധ്യ​ത​ലോ​കം കൊ​വി​ഡു​കാ​ല​ത്തു തൊ​ട്ട​റി​ഞ്ഞ​തും അ​തി​ന്‍റെ പ്രോ​ത്സാ​ഹ​ന​ത്തി​ന് സ​ര്‍ക്കാ​ര്‍  പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു.  ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ ഫോ​റം ഫോ​ര്‍ പ്രൊ​മോ​ട്ടി​ങ് ഹോ​മി​യോ​പ്പ​തി (ഐ​എ​ഫ്പി​എ​ച്ച്) ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നും ഹോ​മി​യോ​ശാ​സ്ത്ര വ​ള​ര്‍ച്ച​ക്കു​മാ​യി മു​പ്പ​തോ​ളം രാ​ജ്യ​ങ്ങ​ളെ കോ​ര്‍ത്തി​ണ​ക്കി  മൂ​ന്നു​വ​ര്‍ഷം തു​ട​ര്‍ച്ച​യാ​യി ന​ട​ത്തി വ​രു​ന്ന സൂം ​വെ​ബി​നാ​റി​ന്‍റെ സ​ഹ​സ്ര ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഹോ​മി​യോ​പ്പ​തി​യു​ടെ വി​ക​സ​ന സാ​ധ്യ​ത​ക​ൾ​ക്കു നി​ര്‍മ്മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​ജ​യ​വ​സ​ന്ത് എംപി   ക​ന്യാ​കു​മാ​രി ത​മി​ഴ് സൂം ​ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

Read more :സംസ്കൃത സർവ്വകലാശാലയിൽ ബിരുദ/ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി ജൂൺ 17
 

ഹ​യാ​ത് റീ​ജ​ന്‍സി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി വൈ​സ് ചെ​യ​ര്‍മാ​ന്‍  പ്രേം ​കു​മാ​ര്‍ ഒ​രു​കോ​ടി മ​രു​ന്ന് ചെ​ടി​ക​ള്‍ ന​ടു​ന്ന പ​ദ്ധ​തി​യാ​യ “ഡോ​ക്ട​ര്‍ ല​ത്തീ​ഫ് ഗ്രീ​ന്‍ ഇ​നി​ഷ്യ​യേ​റ്റീ​വ് “ഉ​ദ്ഘാ​ട​നം ചെ​യ്തു. 200 ഡോ​ക്ട​ര്‍മാ​ര്‍ക്ക് തു​ട​ര്‍വി​ദ്യ​ഭാ​സം ന​ല്‍കു​ന്ന ക്യാ​ന്‍സ​ര്‍ കെ​യ​ര്‍ പ​ദ്ധ​തി നിം​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഫൈ​സ​ല്‍ ഖാ​ന്‍ നി​ര്‍വ​ഹി​ച്ചു.  സ​യ​ന്‍റി​ഫി​ക് സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം നാ​ഷ​ണ​ല്‍ ഹോ​മി​യോ​പ​ത്തി​ക് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ഡോ.​അ​നി​ല്‍കു​രാ​ന നി​ര്‍വ​ഹി​ച്ചു. നാ​ഗ​ര്‍കോ​വി​ല്‍ എം​എ​ൽ​എ എം.​ആ​ര്‍. ഗാ​ന്ധി, ഫി​ലിം പ്രൊ​ഡ്യൂ​സ​ര്‍ ഡോ​ക്ട​ര്‍ ന​സ​റ​ത് പ​സി​ലി​യ​ന്‍, ജ​സ്റ്റി​സ് എം.​ആ​ര്‍. ഹ​രി​ഹ​ര​ന്‍ നാ​യ​ര്‍, വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ രാ​ഖി ര​വി​കു​മാ​ർ, പി​ആ​ര്‍എ​സ് സി​എം​ഡി  ആ​ര്‍.​മു​രു​ക​ന്‍, എ​ന്‍സി​എ​ച്ച് സെ​ക്ര​ട്ട​റി ഡോ.​സ​ഞ്ജ​യ് ഗു​പ്ത, ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ല്‍ അ​സ​സ്മെ​ന്‍റ് റേ​റ്റിം​ഗ് ബോ​ര്‍ഡ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ജ​നാ​ര്‍ദ്ദ​ന​ന്‍ നാ​യ​ര്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സെ​ക്രെ​ട്ട​റി ഡോ.​പി.​എ. യ​ഹി​യ സ്വാ​ഗ​ത​വും ട്ര​ഷ​റ​ര്‍ ഡോ.​അ​നി​ല്‍ കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.    ഡോ.​മു​സ്ത​ഫ , ഡോ.​പ്ര​സാ​ദ്, ഡോ.​അ​ന്‍സാ​ര്‍, ഡോ. ​ധ​നേ​ഷ്, ഡോ.​ഷാ​ജി കു​ടി​യ​ത്ത്, കി​ര​ണ്‍ ച​ന്ദ്, ഡോ.​അ​ജി​നി മാ​ളി​യേ​ക്ക​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രാ​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.  

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

Latest News