നിലമ്പൂർ : നിലമ്പൂരിൽ ഐടിഡിപി ഓഫീസിനു മുന്നിൽ 22 ദിവസമായി ആദിവാസികൾ നടത്തിവരുന്ന നടന്നുവരുന്ന സമരത്തിന് വെൽഫെയർ പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആദിവാസികൾക്ക് അർഹതപ്പെട്ട ഭൂമി അന്യാധീനപ്പെട്ടു കൊണ്ടിരിക്കുകയാണ്, അതിനെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ആദിവാസികൾക്ക് കോടതിവിധിപ്രകാരമുള്ള ഭൂമി നൽകണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ആദിവാസികൾ സമരം നടത്തിക്കൊണ്ടിരിക്കുന്നത്. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ്, ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന്, ജില്ലാ സെക്രട്ടറിമാരായ ഇബ്രാഹിംകുട്ടി മംഗലം, ആരിഫ് ചുണ്ടയിൽ, ജില്ലാ കമ്മിറ്റി അംഗം മജീദ് ചാലിയാർ എന്നിവർ സമരസ്ഥലം സന്ദർശിച്ചു.