കണ്ണൂർ: ട്രെയിനിൽ തീ പിടിച്ച സംഭവത്തിൽ ഫോറൻസിക് പരിശോധന തുടരുന്നു. പരിശോധനയിൽ കോച്ചിന് അകത്തു നിന്ന് കല്ല് കണ്ടെത്തി. വിൻഡോ ഗ്ലാസ് പൊളിച്ച ഭാഗത്തുനിന്നാണ് കല്ല് കണ്ടെത്തിയത്. ഇന്റലിജന്റ്സ് ബ്യൂറോ അഡീഷ്ണൽ എസ് പിയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധനയിൽ ട്രെയിനിനകത്ത് ആൾ കയറിയതായിട്ടുള്ളതായി കണ്ടെത്തി.
Read More:നിശാ പാര്‍ട്ടിക്ക് ലഹരി കൂട്ടാന്‍ വന്യജീവികൾ
അപകടത്തിൽ ട്രെയിൻ ബോഗിയുടെ ശുചി മുറി തകർക്കുകയും, കണ്ണാടി കുത്തിപ്പൊട്ടിക്കുകയും, ക്ലോസറ്റിൽ കല്ലിടുകയും ചെയ്തു. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും ബോഗി പരിശോധിച്ചു. അതിനിടെ, പൊലീസ് നായ മണം പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയി. നിലവിൽ ഫോറൻസിക് പരിശോധന തുടരുകയാണ്. ആസൂത്രിതമായി തീവെച്ചതാകാം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam