കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന്റെ ബോഗി കത്തിനശിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ട്രെയിനിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാനുമായി ഒരാള്‍ ട്രെയിനില്‍ കയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതിന് പിന്നാലെയാണ് തീപിടിത്തമുണ്ടായത്. ബിപിസിഎല്ലിന്റെ സിസിടിവിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. സിസിടിവിയില്‍ കാണുന്ന ആളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ അന്വേഷണ ഏജന്‍സികള്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം കത്തിയ കോച്ച് സീല്‍ ചെയ്തു.
Read more:സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; ജൂണ്‍ നാലിന് കാലവര്‍ഷമെത്തിയേക്കും
അതിനിടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേയുടെ പരിശോധന തുടങ്ങി. പാലക്കാട് എഡിആര്‍എം സക്കീര്‍ ഹുസൈന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിക്കുന്നത്. അന്വേഷണം പൂര്‍ത്തിയായ ശേഷം കൂടുതല്‍ പ്രതികരിക്കാമെന്ന് സക്കീര്‍ ഹുസൈന് മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോള്‍ ഒരു നിഗമനത്തിലെത്താന്‍ കഴിയില്ല. ഫൊറന്‍സിക് പരിശോധനയിലെ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam