കോഴിക്കോട്: മുക്കത്ത് സ്വകാര്യ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് 20 യാത്രികർക്ക് പരിക്കേറ്റു. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ വൈകിട്ട് അഞ്ചിനാണ് അപകടം സംഭവിച്ചത്.
മുക്കത്ത് നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോവുകയായിരുന്ന ചാലിൽ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. മറ്റൊരു വാഹനത്തെ മറികടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ബസിന്റെ ചില്ലുകൾ തകർത്താണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
Read more : പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് ; 482 ബാലറ്റുകൾ കാണാനില്ല; കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരുടെയും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ അറിയിച്ചു.
പോലീസ് പോലീസും ഫയർഫോഴ്സ് യൂണിറ്റും വിവിധ സന്നദ്ധ സേനകളും രക്ഷാപ്രവർത്തനം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
















