തിരുവനന്തപുരം: കൂട്ടായ പ്രവര്‍ത്തനങ്ങളോടെ മാത്രമേ പോലീസില്‍ ലക്ഷ്യം കാണാന്‍ സാധിക്കുകയുള്ളൂ എന്ന് അഗ്നിരക്ഷാസേനാ മേധാവി ഡി.ജി.പി ബി. സന്ധ്യ. ആരോടും ഭീതിയും പ്രീതിയും പാടില്ല. ബുധനാഴ്ച സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്നോടിയായി പോലീസ് ആസ്ഥാനത്ത് നല്കിയ യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഒരുപാട് മനുഷ്യര്‍ക്ക് നന്മ ചെയ്യാനുള്ള അവസരമാണ് പോലീസ് സേനയുടെ ഭാഗമാകുന്നതോടെ ലഭ്യമാകുന്നതെന്ന് ബി. സന്ധ്യ പറഞ്ഞു. പോലീസ് ജോലി ആസ്വദിച്ച് ചെയ്യാന്‍ സാധിക്കണം. പ്രളയകാലത്തും കോവിഡുകാലത്തും പോലീസ് സേനയ്ക്ക് കേരള ജനതയുടെ പ്രശംസ പിടിച്ച് പറ്റാന്‍ സാധിച്ചു. ജോലിയില്‍ ധാരാളം അപകടസാധ്യതയുണ്ട്. പലപ്പോഴും സ്വന്തം ജീവന് പണയപ്പെടുത്തി ജോലി ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും സേനയില്‍ എല്ലാ തസ്തികകളിലേക്കും അപേക്ഷിക്കാന്‍ അവസരമുണ്ടാക്കുന്നതിനായി നിരന്തരം ആവശ്യപ്പെട്ടിരുന്നു. എസ്.ഐ തസ്തികയിലേക്ക് വനിതകള്‍ക്ക് അവസരം സൃഷ്ടിക്കുന്നതില്‍ പങ്ക് വഹിക്കാന്‍ സാധിച്ചു. സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിന് കേരള പോലീസിന്റെ ഭാഗമാകാനായി. അകാരണമായി മരണപ്പെട്ട സ്ത്രീകള്‍ക്ക് നീതി ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Read more: കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യും: വാദിച്ച് ബ്രിജ് ഭൂഷൺ
1988 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥയാണ് ബി. സന്ധ്യ. 2021 ജൂലായിൽ ഋഷിരാജ് സിങ് വിരമിച്ചതിനെത്തുടർന്നാണ് ഡി.ജി.പി.യായത്. പോലീസിന്റെ പരിശീലനവിഭാഗം എ.ഡി.ജി.പി., എറണാകുളം, തൃശ്ശൂർ മേഖലാ ഐ.ജി., തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി. തുടങ്ങിയ നിലകളിൽ സേവനമനുഷ്ഠിച്ചു. ഒട്ടേറെ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam