ന്യൂഡൽഹി∙ ഗുസ്തി താരങ്ങളുടേത് നാടകമാണെന്ന് പ്രതികരിച്ച് ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങ്. ‘തനിക്കെതിരെ തെളിവുകളില്ല. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ ആത്മഹത്യ ചെയ്യുമെന്നും അയോധ്യയിലെ പൊതുപരിപാടിയിൽ സംസാരിക്കവെ ബ്രിജ് ഭൂഷൺ ശരൺ സിങ്ങ് പറഞ്ഞു. ഒരു ചെറിയ തെളിവുപോലും ഹാജരാക്കാൻ താരങ്ങൾക്കു കഴിഞ്ഞിട്ടില്ല. ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ബ്രിജ്ഭൂഷൺ പറഞ്ഞു.
Read more: ആലപ്പുഴ ചാരുംമൂട്ടിൽ ബേക്കറിക്ക് തീ പിടിച്ചു; 30 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം
ലൈംഗികാതിക്രമ പരാതിയിൽ ഗുസ്തിതാരങ്ങൾ നടത്തുന്ന സമരങ്ങൾക്കെതിരെയായിരുന്നു ബ്രിജ്ഭൂഷന്റെ പ്രതികരണം. ഇതിനിടെ, ബ്രിജ്ഭൂഷൻ ശരൺ സിങ്ങിനെതിരെ തെളിവില്ലെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ട് നിഷേധിച്ച് ഡൽഹി പൊലീസ് രംഗത്തെത്തി. വാർത്താ ഏജൻസിയായ എഎന്‍ഐയാണ് ഡൽഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്തുവിട്ടത്. തെളിവില്ലെന്ന് ആരെയും അറിയിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. വിവാദമായ കേസാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam