ഭോപ്പാൽ: കാർ മരത്തിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് തീപ്പിടിച്ച കാറിനുള്ളിൽ ഉണ്ടായിരുന്ന കുടുംബാംഗങ്ങളായ നാല് പേർ വെന്തുമരിച്ചു. മധ്യപ്രദേശിലെ ഹർദ ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന ദാരുണ സംഭവം. വിവാഹാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാറാണ് അപകടത്തിൽപെട്ടത്. രാകേഷ് കുശ്വാഹ, ഭാര്യ ശിവാനി, സഹോദരൻ, സുഹൃത്ത് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ചതിന് പിന്നാലെ തീപ്പിടിക്കുകയായിരുന്നു.വാഹനത്തിന്‍റെ ഡോർ തുറക്കാനാകാതെ ഉള്ളിൽ കുടുങ്ങിയ നാലുപേരും മരിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
















