തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിങ് ഹോമിയോപ്പതി (ഐഎഫ്പിഎച്ച്) മുപ്പതോളം രാജ്യങ്ങളെ കോര്‍ത്തിണക്കി നടത്തി വരുന്ന സും വെബിനാര്‍ 1000 ദിവസം തികയുന്നതിന്റെ ആഘോഷം ജൂണ്‍ ഒന്നിന്ഹയാത് റീജന്‍സിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, നാഷണല്‍ ഹോമിയോപത്തിക് കമ്മീഷന് ചെയര്മാന് അനില്‍ ഖുറാന, മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, ജസ്റ്റിസ് എം.ആര്.ഹരിഹരന് നായര്‍, നാഗാര്‍കോവില്‍ എംഎല്‍എ എം. ആര്.ഗാന്ധി, നാഷണല്‍ കമ്മീഷന് ഹോമിയോപ്പതി സെക്രട്ടറി ഡോ.സഞ്ജയ് ഗുപ്ത, . നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപ്പതി ഡയറക്ടര്‍ ഡോ.സുഭാഷ് സിംഗ്, മെഡിക്കല്‍ അസ്സസ്സ്മെന്റ് ആന്‍ഡ് റേറ്റിംഗ് ബോര്‍ഡ് ഫോര്‍ ഹോമിയോപ്പതി പ്രസിഡന്റ് ഡോ. കെ ആര് ജനാര്ദ്ദനന് നായര്‍, ഹോമി യോപതി ഡയറക്ടര്‍ ഡോ.എം.ന്.വിജയാബിക, ബാംഗ്ലൂര്‍ സൗഖ്യ മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ഐസക് മത്തായി , ഡോക്ടര്‍ ജോര്‍ജ് വിതൗല്കാസ് ഗ്രീസ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയര്മാന് പ്രേം കുമാര്‍, നിംസ് മെഡിസിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ.എം.എസ്.ഫൈസല്‍ ഖാന്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി രവി, പുല്പറമ്പില് കേരള സ്റ്റേറ്റ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കോര്‍ഡിനേറ്റര്‍ ഡോ.ബിന്ദു ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് ഐഎഫ്പിഎച്ച് പ്രസിഡന്റ് ഡോ. ഇസ്മയില്‍ സേട്ട് പറഞ്ഞു.
ഒരുകോടി ജനങ്ങളിലേക്ക് ഹോമിയോപതിയുടെ ഗുണങ്ങളെത്തിക്കുക, ഡല്‍ഹി, കൊല്‍ക്കത്ത, ദുബായ് എന്നിടങ്ങളില്‍ ഹോമിയോപതി സെമിനാറുകള്‍ ചര്ച്ചാകഌസുകള് നടത്തുക, വിവിധ രോഗങ്ങള്‍ക്ക് ഹോമിയോപതിയുടെ സാധ്യതകള്‍ മുന്‍ നിര്‍ത്തിയുള്ള പ്രബന്ധങ്ങളുടെ അവതരണം, ഒരുകോടി ഔഷധ സസ്യങ്ങള്‍ നടുക, ക്യാന്‍സര്‍ ചികിത്സയില്‍ 200 ഹോമിയോ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിജ്ഞാനം നല്കുന്ന പദ്ധതിയുടെ ഉത്ഘാടനം തുടങ്ങിയവയും ആഘോഷങ്ങളുടെ ഭാഗമായി നടക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു