തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടിനകത്ത് മൃതദേഹം പുഴവരിച്ച നിലയിൽ കണ്ടെത്തി. കൊണ്ണിയൂർ താന്നിയോട് ഗോവിന്ദം വീട്ടിൽ ഗോവിന്ദന്റെ മകൻ സന്തോഷ് (59) ആണ് മരിച്ചത്. വിളപ്പിൽശാല പോലീസ് സ്റ്റേഷൻ അതിർത്തിയിലെ ഉറിയാക്കോട്ടെ വീട്ടിലാണ് ഏതാണ്ട് അഞ്ച് ദിവസം പഴക്കമുള്ള മ്യതദേഹം കണ്ടെത്തിയത്.
വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ എത്തി വാതിൽ തുറന്നു നോക്കുമ്പോഴാണ് ജീർണിച്ച നിലയിൽ മൃതദേഹം കണ്ടത്. കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് ചികിൽസയിലായിരുന്നു സന്തോഷ്.
വീട്ടിൽ സന്തോഷ് മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിൽ ദുരൂഹത ഇല്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു