മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ ഡ്രോണുകളുടെ ആക്രമണം. ആക്രമണത്തിൽ ഏതാനും കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ടായെന്നും ആർക്കും ഗുരുതര പരിക്കുകളില്ലെന്നും സൂചന. സ്ഥലത്ത് നിന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു.നഗരത്തിലെ എല്ലാ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്തുള്ളതായി മോസ്കോ മേയർ സെർജി സോബിയാനിൻ ടെലിഗ്രാം സന്ദേശത്തിലൂടെ പറഞ്ഞു. മോസ്കോയിലേക്ക് വന്ന നിരവധി ഡ്രോണുകൾ വെടിവച്ചിട്ടതായി മോസ്കോ മേഖലയുടെ ഗവർണർ ആന്ദ്രേ വോറോബിയോവ് ടെലിഗ്രാമിൽ പറഞ്ഞു.
Read More:വിവാഹ സല്‍ക്കാര വേദിയിലേക്ക് ഇരച്ചുകയറി അക്രമികൾ; ഇന്ത്യൻ വംശജനായ ഗുണ്ടാനേതാവിനെ വെടിവച്ചു കൊന്നു
എയർ ഡിഫൻസ് സിസ്റ്റത്തിലൂടെ നിരവധി ഡ്രോണുകൾ തകർത്തതായാണ് വിവരം. മോസ്കോക്ക് സമീപത്തും പ്രാന്തപ്രദേശങ്ങളിലുമായി പത്തോളം ഡ്രോണുകൾ വെടിവെച്ചിട്ടതായാണ് റിപ്പോർട്ട്. ആരാണ് ഡ്രോണുകൾ അയച്ചതെന്ന് വ്യക്തമായിട്ടില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പ് യുക്രെയ്ൻ തലസ്ഥാനമായ കിയവിൽ റഷ്യ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അന്ന് 52 ഡ്രോണുകൾ വെടിവെച്ചിട്ടതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു