ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പതിനാറുകാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം നടക്കുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് കളിത്തോക്ക് ചൂണ്ടി സാഹിലിനെ പെണ്‍കുട്ടി വിരട്ടിയോടിച്ചതായി റിപ്പോർട്ടുകൾ. കൊലപാതകം നടക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസം മൂന്ന് വര്‍ഷം നീണ്ട പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ പെണ്‍കുട്ടി തീരുമാനിച്ചതിനെ ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ശല്യം സഹിക്കാന്‍ വയ്യാതെ വന്നതോടെ, പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുമെന്ന് പറഞ്ഞ് പെണ്‍കുട്ടി സാഹിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം തേടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
Read More:ഡൽഹിയില്‍ 16കാരിയെ കൊലപ്പെടുത്തിയ കാമുകൻ അറസ്റ്റിൽ
ഡല്‍ഹി രോഹിണിയിലെ ഷാബാദ് ഡയറി പ്രദേശത്ത് വച്ചാണ് പതിനാറുകാരിയെ കുത്തികൊലപ്പെടുത്തിയത്. കുത്തേറ്റ് നിലത്തുവീണ പെണ്‍കുട്ടിയുടെ തലയിലേക്ക് പ്രതി വലിയ പാറക്കല്ലെടുത്ത് ഇട്ടു. നിരവധി തവണയാണ് പാറക്കല്ലെടുത്ത് പെണ്‍കുട്ടിയുടെ തലയിലിട്ടത്. യാത്രക്കാര്‍ കാണ്‍കെയായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടക്കുന്നത്. അതിനിടെ പെണ്‍കുട്ടിയുടെ കൈയില്‍ മറ്റൊരു യുവാവിന്റെ പേരില്‍ ടാറ്റു കുത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
Read More;റോഡ് സൗകര്യമില്ലാ ; വെല്ലൂരിൽ പാമ്പുകടിയേറ്റു മരിച്ച മകളുടെ മൃതദേഹം ചുമന്ന് അമ്മ നടന്നത് 6 കി.മീ
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സാഹിലിനെ ഫോണ്‍കോള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സാഹില്‍ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്ന് ബുലന്ദ്ശഹറിലെ ബന്ധുവിന്റെ വീട്ടിലേക്ക് പ്രതി മുങ്ങി. ബസിലാണ് ബന്ധുവിന്റെ വീട്ടിലേക്ക് പ്രതി കടന്നത്. അവിടെ എത്തിയ ഉടന്‍ തന്നെ സാഹില്‍ അച്ഛനെ വിളിച്ചിരുന്നു. ഈ കോള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു. സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
Read More:കോഴിക്കോട് യുവതി ജീവനൊടുക്കിയ സംഭവം: ബസ് ഡ്രൈവർ അറസ്റ്റിൽ
പെണ്‍കുട്ടിക്ക് 34 തവണയാണ് കുത്തേറ്റത്. കല്ലുകൊണ്ടുള്ള ആക്രമണത്തില്‍ തലയോട്ടി പൂര്‍ണമായും തകര്‍ന്നു. ഡല്‍ഹിയിലെ എസി റിപ്പയര്‍ ഷോപ്പിലെ മെക്കാനിക്കാണ് സാഹില്‍. കൊല്ലപ്പെട്ട പെണ്‍കുട്ടിയുമായി സാഹില്‍ അടുപ്പത്തിലായിരുന്നു. ശനിയാഴ്ച പെണ്‍കുട്ടിയുമായി ഇയാള്‍ വാക്കുതർക്കമുണ്ടായി. തുടര്‍ന്നാണ് കൊലപാതകം. സുഹൃത്തിന്റെ മകന്റെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനായി പുറത്തുപോയപ്പോഴാണ് സാഹില്‍ വഴിയില്‍ കാത്തിരുന്നു ആക്രമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു