കാംപാല: ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയില്‍ സ്വവർഗലൈംഗികതയ്ക്ക് വധശിക്ഷ അടക്കമുള്ള കടുത്ത ശിക്ഷകൾ നൽകുന്ന ബിൽ പാസാക്കി. പാർലമെന്റ് പാസാക്കിയ ബില്ലിന് പ്രസിഡന്റ് യോവേരി മുസെവെനി ഇന്ന് അംഗീകാരം നൽകി.
ആന്റി ഹോമോസെക്ഷ്വാലിറ്റി ആക്ട് 2023 എന്ന് പേരിട്ട ബിൽ അനുസരിച്ച് ‘കടുത്ത’ സ്വവർഗലൈംഗിക കുറ്റങ്ങൾ ചെയ്യുന്നവർക്ക് കോടതിക്ക് വധശിക്ഷ നൽകാം. പ്രായപൂർത്തിയാകാത്തവരുമായി സ്വവർഗലൈംഗികബന്ധത്തിൽ ഏർപ്പെടുക, നിർബന്ധപൂർവമോ തെറ്റിധരിപ്പിച്ചോ ഇത്തരം ബന്ധങ്ങൾക്ക് മുൻകൈ എടുക്കുക എന്നീ കുറ്റങ്ങൾക്കാണ് വധശിക്ഷ.
നേരത്തെ മുതൽ സ്വവർഗലൈംഗികത കുറ്റകരമായ രാജ്യത്ത് എൽജിബിടിക്യുഐ+ സമൂഹത്തിലെ അംഗമാണെന്ന് വെളിപ്പെടുത്തുന്നവർക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. സ്വവർഗലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതായി സർക്കാരിന് സംശയമുള്ള ആരെയും ഏഴ് വർഷം വരെ തടവിലാക്കാനുള്ള നിയമവും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉഗാണ്ടൻ സർക്കാരിന്റെ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകളും രാജ്യാന്തര സമൂഹവും രംഗത്തെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു