മുംബൈ: ബാന്ദ്ര-വെർസോവ പാലത്തിന് വീർ സവർക്കർ സേതു എന്ന് പേരിടുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. വീർ സവർക്കറുടെ 140-ാം ജന്മവാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഷിൻഡെ ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ പാര്‍ലമെന്റ് മന്ദിരം വീര്‍ സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്തത് രാജ്യത്തെ ജനങ്ങള്‍ക്ക് അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാര്‍ലമെന്റ് മന്ദിരം ഈ ദിനത്തില്‍ ഉദ്ഘാടനം ചെയ്തു. ഓരോ മറാഠിക്കും അഭിമാനകരമാണ് ഇത്. എന്നാല്‍ ചിലര്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ ശ്രമിച്ചുവെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.
101-ാം മൻ കി ബാത്തിൽ വീർ സവർക്കറിനെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പ്രധാനമന്ത്രി ചർച്ച ചെയ്തത്. വീർ സവർക്കറുടെ ത്യാഗവും ധൈര്യവുമായി ബന്ധപ്പെട്ട കഥകൾ ഇന്നും ഇന്ത്യക്കാരെ പ്രചോദിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യ പ്രസ്ഥാനം മാത്രമല്ല, സാമൂഹിക സമത്വത്തിനും സാമൂഹിക നീതിയ്‌ക്കും വേണ്ടി വീർ സവർക്കർ പ്രയത്നിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു