കൊച്ചി: രാജ്യത്തുടനീളമുള്ള വാഹന പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ ഗ്രേറ്റ് 4×4 എക്സ്-പെഡിഷന് തുടക്കമായി. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സാഹസിക ഡ്രൈവിന്റെ സതേൺ സോണൽ ഡ്രൈവാണ് ബെംഗളൂരുവിൽ ഫ്ലാഗ് ഓഫ് ചെയ്തത്. ഈ സംരംഭത്തിലൂടെ ഡ്രൈവിന്റെ ഭാഗമാകുന്ന സാഹസികത ഇഷ്ടപ്പെടുന്നവരെ ഒത്തുചേർക്കാനും അവരുടെ അതിരുകൾ ഭേദിച്ച് പുത്തൻ പര്യവേക്ഷണങ്ങൾ ചെയ്യാനും ടൊയോട്ട കിർലോസ്കർ മോട്ടോഴ്സ് ലക്ഷ്യമിടുന്നു. യാത്രയുടെ ഭാഗമാകുന്ന 4×4 സമൂഹത്തിന് “മാസ് ഹാപ്പിനെസ്” എത്തിക്കാനാണ് ശ്രമം.
ദക്ഷിണേന്ത്യയിൽ നിന്നുള്ള 4×4 താത്പര്യഭരിതരുടെ പങ്കാളിത്തത്തോടെ ബെംഗളൂരുവിൽ നിന്നുമാണ് ഡ്രൈവ് ആരംഭിച്ചത്. ഹൈലക്സ്, ഫോർച്യൂണർ 4×4, എൽസി 300, ഹൈറൈഡർ എഡബ്ല്യൂഡി, അർബൻ ക്രൂയിസർ ഹൈറൈഡർ തുടങ്ങി തങ്ങളുടെ ഉടമസ്ഥതയിലുള്ള അഭിമാന വാഹനങ്ങളുടെ സാധ്യതകൾ പുറത്തെടുക്കാൻ ഓഫ്-റോഡിംഗ് പ്രേമികൾ നയിക്കുന്ന 4×4 എസ്‌യുവികളുടെ ആകർഷകമായ വാഹനവ്യൂഹവുമായി രണ്ട് ദിവസംകൊണ്ട് ഹാസൻ, സക്‌ലേഷ്പൂർ എന്നിവിടങ്ങളിലെ ആവേശകരമായ റൂട്ടുകളിലൂടെ സഞ്ചരിക്കും.
പരമാവധി ഓഫ്-റോഡ് അനുഭവം വാഗ്ദാനം ചെയ്യുന്നതിന് ആർട്ടിക്കുലേഷൻ, സൈഡ് ഇൻക്ലൈനുകൾ, റാംബ്ലർ, ഡീപ് ഡിച്ച്, സ്ലഷ്, റോക്കി ബെഡ് തുടങ്ങി നിരവധി വെല്ലുവിളി നിറഞ്ഞ തടസ്സങ്ങളോടെ അധിക 4ഡബ്ല്യൂഡി ട്രാക്കുകളും ടൊയോട്ട സൃഷ്ടിച്ചിട്ടുണ്ട്. യാത്രയുടെ ഭാഗമാകുന്നവർ ത്രസിപ്പിക്കുന്ന ഓഫ്-റോഡിംഗ് സാഹസികതയിൽ മുഴുകുക മാത്രമല്ല, പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കുകയും ചരിത്രപരമായ താൽപ്പര്യമുള്ള സ്ഥലങ്ങൾ പര്യവേക്ഷണം ചെയ്യുകയും ചെയ്യും. സുസ്ഥിരതയ്ക്കും സമൂഹത്തിന് തിരികെ നൽകുന്നതിനുമുള്ള ടൊയോട്ടയുടെ പ്രധാന പ്രതിബദ്ധതയ്ക്ക് അനുസൃതമായി, ഗ്രേറ്റ് 4×4 എക്സ്-പെഡിഷനിൽ പങ്കെടുക്കുന്നവർ ഈ ആവേശകരമായ ഡ്രൈവിനിടയിലും സാമൂഹിക വിഷയങ്ങളിൽ തങ്ങളുടെ സംഭാവന ഉറപ്പുവരുത്തും.
ടൊയോട്ടയുടെ 4×4 ഗ്രേറ്റ് എക്സ്-പെഡിഷൻ ഒരു പുതിയ പ്ലാറ്റ്‌ഫോം സൃഷ്‌ടിക്കുന്നതിനും 4×4 കൂട്ടായ്മയുമായി ബന്ധപ്പെടുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണെന്ന് ഡ്രൈവ് ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് ടൊയോട്ട കിർലോസ്കർ മോട്ടോഴ്സിന്റെ സെയിൽസ് ആൻഡ് സ്ട്രാറ്റജിക് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് അതുൽ സൂദ് പറഞ്ഞു. ഉത്സാഹഭരിതരായ എല്ലാ പങ്കാളികൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും അവർക്ക് സുരക്ഷിതവും അവിസ്മരണീയവും ആഹ്ലാദകരവുമായ ഡ്രൈവ് ആശംസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
മോദിക്ക് ശേഷം ആര്? ബിജെപിയുടെ ഭാവിയെക്കുറിച്ച് ചോദ്യമുയരുന്നു
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു