മക്ക:- അല്ലാഹുവിന്റെ അതിഥികളായി വിശുദ്ധ മക്കയിൽ എത്തുന്ന ഹാജിമാർക്ക് ആവശ്യമായ സേവനം ചെയ്യുന്നതിന് ഈ വർഷവും രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ പ്രവർത്തകർ വിവിധ ഏരിയകളിൽ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തന സജ്ജരാവും .മക്ക എച് വി സി യ്ക്ക് കീഴിൽ കഴിഞ്ഞ ദിവസം അസീസിയയിൽ വെച്ച് വളണ്ടിയര്മാർക്ക് സേവന പരീശീലനം നൽകി .വിവിധ ഭാഷ നൈപുണ്യമുള്ള നൂറോളം പ്രവർത്തകർ
വിവിധ സ്ഥലങ്ങളിൽ മേൽനോട്ടം വഹിക്കും .ഇന്ത്യൻ ഹാജിമാരുടെ താമസ സ്ഥലമായ അസീസിയയും ഹറാമിന്റെ പരിസരവും ട്രൈനിംഗിന്റെ ഭാഗമായി പ്രവർത്തകർക്ക് വിവരിച്ചു നൽകി.മുഹമ്മദ് ഹനീഫ അമാനി കുമ്പനൂർ ട്രൈനിംഗിന് നേതൃത്വം നൽകി,ആർ എസ് സി ചെയർമാൻ ശംസുദ്ധീൻ നിസാമി അദ്ധ്യക്ഷത വഹിച്ചു ..മക്ക ഐ സി എഫ് പ്രസിഡന്റ് ഷാഫി ബാഖവി മിനടത്തൂർ സംഗമം ഉദ്ഘാടനം ചെയ്തു വഴിതെറ്റിയ ഹാജിമാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചും, നടക്കാൻ കഴിയാത്തവർക്ക് വീൽചെയർ സൗകര്യങ്ങൾ ഒരുക്കിയും, ആരോഗ്യ പരിചരണം വേണ്ടവർക്ക് ആവശ്യമായ സഹായങ്ങൾ കൊടുത്തും, ആരാധനാകാര്യങ്ങളിൽ സംശയങ്ങൾ ഉള്ളവർക്ക് അത് നിവാരണം ചെയ്ത് നൽകിയും രിസാല സ്റ്റഡി സർക്കിൾ ഹജ്ജ് വളണ്ടിയർ സദാ പുണ്യഭൂമിയിലുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു ,ഡോക്ടർ താഹിർ മുഹമ്മദ് ,ഡോ : റസാക്ക് എന്നിവർ പ്രസംഗിച്ചു
,.അബൂബക്കർ കണ്ണൂർ സൈദലവി സഖാഫി ,റശീദ് അസ്ഹരി ജമാൽ മുക്കം ,,ശിഹാബ് കുറുകത്താണി ,അനസ് മുബാറക് ,എന്നിവർ സംബന്ധിച്ചു .കബീർ ചൊവ്വ സ്വാഗതവും അൻവർ സാദത്ത് നന്ദിയും പറഞ്ഞു.