ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂര്‍ത്തിയായി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ് ധനവകുപ്പും ഐടി വകുപ്പും. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ജലസേചനവും നഗരവികസനവും കൈകാര്യം ചെയ്യും. മലയാളിയായ കെ ജെ ജോര്‍ജിന് ഊര്‍ജവകുപ്പാണ് നല്‍കിയത്.
ജി പരമേശ്വയാണ് ആഭ്യന്തരമന്ത്രി. എച്ച്.കെ പാട്ടീൽ-നിയമം, പാർലമെന്ററി കാര്യം, ടൂറിസ്, സമീർ അഹമ്മദ് ഖാൻ-ന്യൂനപക്ഷ ക്ഷേമം, കെ.എച്ച് മുനിയപ്പ-ഭക്ഷ്യ സിവിൽ സപ്ലൈസ്, ദിനേശ് ഗുണ്ടു റാവു-ആരോഗ്യം, കുടുംബക്ഷേമം, പ്രിയങ്ക് ഖാർഗെ-ഗ്രാമ വികസനം, പഞ്ചായത്ത്, ലക്ഷ്മി ഹെബ്ബാൾക്കർ-വനിത ശിശുക്ഷേമം എന്നിങ്ങനെയാണ് വകുപ്പ് വിഭജനം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു