അങ്കാറ: തുർക്കിയിൽ റജബ് ത്വയ്യിബ് ഉർദുഗാൻ പ്രസിഡന്റായി തുടരും. രണ്ടാംഘട്ട വോട്ടെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് ലഭിച്ചതോടെയാണ് ഉർദുഗാൻ വീണ്ടും സ്ഥാനത്തു തുടരുമെന്ന് ഉറപ്പായത്. 54.3 ശതമാനം വോട്ടാണ് അദ്ദേഹത്തിനു ലഭിച്ചത്. എതരാളി കെമാൽ കിലിഷ്ദറോഗ്ലുവിന് 45.57 ശതമാനം വോട്ടും ലഭിച്ചു.
ആദ്യ റൗണ്ടിൽ മുന്നിലെത്തിയെങ്കിലും അധികാരത്തിന് ആവശ്യമായ 50 ശതമാനം വോട്ട് നേടാൻ ഉർദുഗാന് സാധിച്ചിരുന്നില്ല. ഇതേ തുടർന്നാണ് തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ഇതാദ്യമായാണ് തുർക്കിയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക് നീങ്ങുന്നത്. തനിക്ക് വേണ്ടി വോട്ട് ചെയ്യുന്നത് രാജ്യത്തിന്റെ സ്ഥിരതയ്ക്ക് വേണ്ടി വോട്ട് ചെയ്യുന്നത് പോലെയാണെന്ന് ഉർദുഗാൻ പ്രചാരണത്തിൽ ഉന്നയിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു