ബെംഗളുരൂ: അടുത്ത വർഷത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മന്ത്രിമാർക്ക് ടാർഗറ്റ് നിശ്ചയിച്ച് നൽകി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 28 ൽ 20 സീറ്റെങ്കിലും ജയിച്ചു കയറണമെന്ന് സിദ്ധരാമയ്യ മന്ത്രിമാർക്ക് നിർദേശം നൽകി. കഴിഞ്ഞ ദിവസം 24 പേരാണ് സിദ്ധരാമയ്യ മന്ത്രിസഭയിൽ മന്ത്രിമാരായി ചുമതലയേറ്റത്. ഇതോടെ കർണാടകയിൽ 34 അംഗ മന്ത്രിസഭ നിലവിൽ വന്നു.
കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയാഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് നല്‍കുന്ന ഉപഹാരമാകും വിജയിക്കുന്ന ഈ സീറ്റുകളെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
‘‘ഈ ലക്ഷ്യം മനസിൽവച്ചു കൊണ്ട് പ്രതിബദ്ധതയോടും സത്യസന്ധതയോടും ചടുലതയോടും കൂടി ചുമതലകൾ നിർവഹിക്കുക. നൽകിയ ഉറപ്പുകൾ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാൻ ആത്മാർഥമായി ശ്രമിക്കണം. മുൻകാല തെറ്റുകൾ ആവർത്തിക്കരുത്.
വകുപ്പ് വിഭജനം ഉടൻ പൂർത്തിയാക്കും. നിങ്ങളെല്ലാം സജീവമായി പ്രവർത്തിക്കണം. ബിജെപിയുടെ ദുർഭരണത്തെ തള്ളിക്കളഞ്ഞാണ് ജനം നമ്മുടെ കൈപിടിച്ചത്. പ്രാദേശികമായി പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. വിദാൻ സൗധയിലേക്ക് ആളുകൾ പ്രശ്നപരിഹാരത്തിനായി വരാൻ ഇടവരുത്തരുത്. ജനകീയ പ്രവർത്തനത്തിലൂടെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടണം ’’– സിദ്ധരാമയ്യ മന്ത്രമാരോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു