കോഴിക്കോട്: വിദ്യാഭ്യാസ ആരോഗ്യ മേഖലയിൽ കേരളത്തിന്റെ മുന്നേറ്റം വലുതാണെന്നും ഇതാണ് യഥാർത്ഥ കേരള സ്റ്റോറിയെന്നും ബീഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. അനീതിയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് തേജസ്വി യാദവ് പറഞ്ഞു. എല്‍ജെഡിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് നടന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ രാജ്യത്തെ ജനങ്ങളുടെ സമാധാനപൂര്‍വമായ സഹവര്‍ത്തിത്വമല്ല കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പട്ടികവര്‍ഗ ഒബിസി വിഭാഗങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബി.ജെ.പിയ്ക്കു ചിന്തയില്ല. ഇതിനാലാണ് ജാതി സെന്‍സസ് എന്ന ആവശ്യം ബി.ജെ.പി നിരാകരിക്കുന്നത്. ബി.ജെ.പി കേന്ദ്രം ഭരിച്ച കഴിഞ്ഞ ഒമ്പതു വര്‍ഷങ്ങളിലും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളുടെ നേര്‍ക്ക് വലിയ തോതിലുള്ള കടന്നാക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്’. – തേജസ്വി യാദവ് പറഞ്ഞു.
പിണറായി വിജയൻ രാജ്യത്ത് ജനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുന്നതിൽ മികച്ച മാതൃകയാണ്. ബിജെപിക്ക് പിന്നാക്ക പട്ടിക ജാതി വർഗ വിഭാഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ താല്പര്യം ഇല്ല. അത് കൊണ്ടാണ് ജാതി സെൻസസിനെ എതിർക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ കേന്ദ്രം കടന്നാക്രമിക്കുന്നു. സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും ഒരുമിച്ചു നിൽക്കണം. കമ്മ്യൂണിസ്റ്റ് പാർട്ടികളും സോഷ്യലിസ്റ്റ് പാർട്ടികളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും പാവപ്പെട്ടവരെ മോചിപ്പിക്കുന്ന കാര്യങ്ങളിൽ ഒരുമിക്കണം. കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പാർട്ടികൾക്കൊപ്പം ചേരാൻ പറ്റുന്നവരൊക്കെ ഒന്നിക്കണമെന്നും തേജസ്വി യാദവ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു