ബീഹാർ: പ്രതിപക്ഷ ഐക്യരൂപീകരണ ചർച്ചകളുടെ ഭാഗമായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ജൂൺ 12 ന് ബീഹാറിലെ പാട്‌നയിൽ നടക്കും. 2024 ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ പ്രധാന ചർച്ചയാവും. മുതിർന്ന പ്രതിപക്ഷ പാർട്ടി നേതാക്കൾ യോഗത്തിൽ പങ്കെടുക്കും. 18 പ്രതിപക്ഷ പാർട്ടികളിലധികം യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
മഹാരാഷ്ട്രയിൽ നിന്ന് എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഉദ്ധവ് താക്കറെയും പങ്കെടുക്കും. ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളും യുപിയിൽ നിന്നു സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും യോഗത്തിനെത്തിയേക്കും.
പ്രതിപക്ഷ സഖ്യത്തില്‍ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ച് വരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയായുമായും രാഹുല്‍ ഗാന്ധിയുമായും കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂണില്‍ കൂടിക്കാഴ്ച തീരുമാനിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായും നിതിഷ് കുമാര്‍ നേരത്തെ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ഒറ്റക്കെട്ടായുള്ള തീരുമാനമുണ്ടായത് ഈ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ്. തുടര്‍ന്നും ഈ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നീക്കങ്ങളാണ് നടത്തിവരുന്നത്. കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഈ യോഗത്തിലേക്ക് എത്തിക്കാനും നീക്കമുണ്ട്.
ജൂണില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയോടെ ബി.ജെ.പി ഇതരസഖ്യത്തിനായി കൂടുതല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായേക്കുമെന്നാണ് നിതീഷുള്‍പ്പടെയുള്ള നേതാക്കളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ സമവാക്യങ്ങള്‍ മെനയുകയാണ് കൂടിക്കാഴ്ചയുടെ പ്രധാനലക്ഷ്യം. കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ വിജയയത്തോടെയാണ് മമതയടക്കം കോണ്‍ഗ്രസിനൊപ്പം ചേരാന്‍ സന്നദ്ധത അറിയിച്ചത്.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിൽ നിന്നും 21 പ്രതിപക്ഷ പാർട്ടികൾ വിട്ടു നിന്നു. ഉദ്ഘാടന ചടങ്ങിൽ രാഷ്ട്രപതിയെ പങ്കെടുപ്പിക്കാത്തതിനെതിരെയാണ് പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. കോൺഗ്രസ് ഉൾപ്പടെയുള്ള 21 പാർട്ടികളാണ് പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം ബഹിഷ്കരിച്ചത്. പുതിയ പാർലമെൻ്റ് നിർമാണം സംബന്ധിച്ചും ഉദ്ഘാടനം സംബന്ധിച്ചും മുതിർന്ന പാർലമെൻ്റ് അംഗങ്ങളുമായി ചർച്ച നടത്താത്ത കേന്ദ്ര സർക്കാർ നടപടിയെ എൻസിപി അധ്യക്ഷൻ ശരദ് പവാറും വിമർശിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















