തിരുവനന്തപുരം: പുതിയ പാർലമെന്റ് ഉദ്ഘാടനം മതപരമായ കാര്യം നിർവഹിക്കുന്നതുപോലെയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യ മതേതര റിപ്പബ്ലിക് ആണ്. പൊതുവേദിയിൽ സർക്കാരിൽനിന്നും ഉണ്ടാകേണ്ട കാര്യമല്ല നടന്നത്. ജനാധിപത്യത്തിന് കേന്ദ്രസർക്കാർ തന്നെ ഭീഷണി ഉയർത്തുകയാണ്. ആർഎസ്എസ് നിർദേശപ്രകാരം ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാൻ ശ്രമമെന്നും പിണറായി വിമർശിച്ചു.
രാജ്യത്ത് ജനാധിപത്യം നിലനില്ക്കാന് ആര്.എസ്.എസ് ആഗ്രഹിക്കുന്നില്ലെന്നും ജനാധിപത്യവ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര്.എസ്.എസ് നടത്തുന്നത്. രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും അതിന്റെ മകുടോദാഹരണമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാരിന് ജനാധിപത്യവിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നമ്മുടെ രാജ്യം ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. ജനാധിപത്യത്തിന് പല രീതിയിലുള്ള ഭീഷണിയുയരുന്ന കാലമാണിത്. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതയുള്ള കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ നടക്കുന്നു. രാജ്യത്ത് ജനാധിപത്യം നിലനില്ക്കാന് ആര് എസ് എസ് ആഗ്രഹിക്കുന്നില്ല. ഈ വ്യവസ്ഥ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് ആര് എസ് എസ് നടത്തുന്നത്. എല്ലാം ഞങ്ങളുടെ കാല്‍ക്കീഴിലാവണം എന്നാണ് ബി ജെ പി ആഗഹിക്കുന്നത് ജുഡീഷ്യറിയെ കാല്‍ക്കീഴിലാക്കാക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടക്കുന്നു. പാര്‍ലമെന്റിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, പക്ഷെ എല്ലാം തങ്ങളുടെ താല്പര്യത്തിന് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര താല്പര്യം. ഫലപ്രദമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉണ്ടാവുന്നില്ല. – മുഖ്യമന്ത്രി വ്യക്തമാക്കി.
കേരളത്തെ എങ്ങനെ ശ്വാസംമുട്ടിക്കാം എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. കിഫ്ബിയില്‍ വരുന്ന പണം എടുക്കാന്‍ പറ്റുന്ന കടത്തിന്റെ പരിധിയിലാക്കുന്നതിനാണ് കേന്ദ്ര നീക്കം. ഇതല്ല ശരിയായ കേന്ദ്ര സംസ്ഥാന ബന്ധവും ശരിയായ ഫെഡറല്‍ തത്വവും. ഒരിഞ്ചുപോലും കേരളം മുന്നോട്ടുപോകരുതെന്ന് പിടിവാശിയാണ് കേന്ദ്രസര്‍ക്കാരിന്.
നമ്മുടെ സംസ്ഥാനത്ത് 2016-ന് ശേഷം നിരവധി ദുരന്തങ്ങളാണ് ഉണ്ടായത്. പ്രളയവും നിപയുമെല്ലാം നമ്മൾ നേരിട്ടു. കേരളം എങ്ങനെ അതിജീവിക്കുമെന്ന് പലരും ആശങ്കപ്പെട്ട കാലത്ത് ആവശ്യമായ സഹായം നൽകുന്നതിന് കേന്ദ്രം തയാറായില്ല. സഹായിക്കാന്‍ സന്നധരായ രാജ്യങ്ങളെ അതിന് സമ്മതിച്ചില്ല. ഇത്തരം സമീപനം കേരളത്തിന്റെ കാര്യത്തില്‍ മാത്രമാണ് സംഭവിച്ചത്. മറ്റു സാഹചര്യങ്ങളിൽ കേന്ദ്രം ഈ നയമല്ല സ്വീകരിച്ചത്. സഹായങ്ങൾ തന്നില്ലെന്നത് മാത്രമല്ല വിതരണം ചെയ്ത അരിയുടെ കൂലി വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനു പുറമെ സഹായത്തിന് വന്ന സൈന്യത്തിനും കൂലി ചോദിച്ചെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു