കുമളി: കമ്പത്തെ ജനവാസമേഖലയിലിറങ്ങി ഭീകരാന്തരീക്ഷം സൃഷ്ടിച്ച അരിക്കൊമ്പനെ ഉടന്‍ മയക്കുവെടിവച്ച് പിടികൂടും. ഡോ. കലൈവാണന്റെ നേതൃത്വത്തിലാണ് ദൗത്യസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ മയക്കുവെടിവച്ച് പിടികൂടി വെള്ളമലയിലേക്ക് മാറ്റാനാണ് തീരുമാനം. ഇതിനായി കുങ്കി ആനകളെ തേനിയില്‍ എത്തിച്ചു.
ചുരുളിവെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്ത് അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ഇവർ ആനയെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുവെടി വയ്ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. കമ്പത്ത് നിരോധനാജ്ഞ തുടരുകയാണ്.
മുൻപ് ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ചിരുന്ന അരിക്കൊമ്പൻ 28 ദിവസത്തിനു ശേഷമാണു ഇന്നലെ വീണ്ടും ജനവാസമേഖലയിലിറങ്ങിയത്. ഇന്നലെ കമ്പം ടൗണിൽ, തുമ്പിക്കൈ കൊണ്ടു തട്ടിയതിനെത്തുടർന്ന് ഒരാൾക്കും ഭയന്നോടുമ്പോൾ വീണ 2 പേർക്കും പരുക്കേറ്റിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു