തൃശൂർ: എരുമപ്പെട്ടി വരവൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം സ്വദേശി രാജീവാണ് (61) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം നാലിനായിരുന്നു സംഭവം.
വീട്ടുപറമ്പിൽ തേങ്ങ പെറുക്കുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നിലത്തുവീണ രാജീവിനെ കാട്ടുപന്നി രണ്ട് തവണകൂടി കുത്തി. ഇതിനുശേഷം പന്നി ഓടി മറഞ്ഞു.
രാജീവിനെ ഉടൻ തന്നെ വീട്ടുകാർ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മേൽ നടപടികൾക്ക് ശേഷം മൃതദേഹം നാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു