ന്യൂഡൽഹി: പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നാളെ നടക്കാനിരിക്കെ ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണം. എമര്‍ജന്‍സി ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ മാത്രമേ പ്രധാന പാതകളില്‍ കടത്തിവിടൂ. രാവിലെ 5.30 മുതല്‍ വൈകുന്നേരം മൂന്ന് വരെ ന്യൂഡല്‍ഹിയിലെ പൊതുഗതാഗതം ഒഴിവാക്കാനാണ് പൊതുജനങ്ങള്‍ക്കുള്ള നിര്‍ദേശം.
ട്രാഫിക് ബ്ലോക് ഒഴിവാക്കാനും സുരക്ഷ ശക്തമാക്കുന്നതിനും വേണ്ടിയാണ് ഗതാഗതം നിയന്ത്രിക്കുന്നത്. കേന്ദ്രസേനയും ഡൽഹി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡൽഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷ വിന്യാസം കൂട്ടും.
മദര്‍ തെരേസ സെര്‍സെന്റ് റോഡ്, റൗണ്ട് എബൗട്ട് ടാല്‍ക്കത്തോറ, ബാബ ഖരക് സിംഗ് മാര്‍ഗ്, റൗണ്ട് എബൗട്ട് ഗോള്‍ ദാക്ക് ഖാന, റൗണ്ട് എബൗട്ട് പട്ടേല്‍ ചൗക്ക്, അശോക റോഡ്, റൗണ്ട് എബൗട്ട് വിന്‍ഡ്സര്‍ കൊട്ടാരം, ജനപഥ്, റൗണ്ട് എബൗട്ട് എം.എല്‍.എന്‍.പി, അക്ബര്‍ റോഡ്, റൗണ്ട് എബൗട്ട് ഗോള്‍ മേത്തി, റൗണ്ട് എബൗട്ട് ജി.കെ.പി, ടീന്‍ മൂര്‍ത്തി മാര്‍ഗ്, റൗണ്ട് എബൗട്ട് ടീന്‍ മൂര്‍ത്തി, മദര്‍ തെരേസ ക്രസന്റ് റോഡ് എന്നിവിടങ്ങളില്‍ ഗതാഗതം നിയന്ത്രിക്കും.
ന്യൂഡല്‍ഹി ജില്ലയില്‍ പരീക്ഷാ കേന്ദ്രങ്ങളുള്ള സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ യാത്രാ തടസം ഒഴിവാക്കാന്‍ നേരത്തെ എത്തണമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടത്തിന് മുന്നോടിയായി സ്വർണചെങ്കോൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൈമാറി. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു ചടങ്ങ്. തമിഴ്നാട്ടിലെ പൂജാരിമാരുടെ സംഘമാണ് ചെങ്കോൽ കൈമാറിയത്.
ഞായറാഴ്ച നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ മോദി ചെങ്കോൽ പാർലമെന്റിൽ സ്ഥാപിക്കും. പുതിയ മന്ദിരത്തിലെ ലോക്സഭാ സ്പീക്കറുടെ ചേംബറിലായിരിക്കും ചെങ്കോലിന്റെ സ്ഥാനമെന്നാണു വിവരം.
പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നിര്‍വഹിക്കും. ഉദ്ഘാടനത്തിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും. പുതിയ മന്ദിരോദ്ഘാടനത്തിന്‍റെ സ്മരണക്കായി 75 രൂപയുടെ നാണയയവും സ്റ്റാമ്പും നാളെ പുറത്തിറക്കും. ഉദ്ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ അഭിസംബോധനയും ഉണ്ടാകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















