തിരുവനന്തപുരം: ലോക എമർജൻസി മെഡിസിൻ ദിനത്തോടനുബന്ധിച്ച് രണ്ട് സുപ്രധാന സംരംഭങ്ങൾക്ക് തുടക്കംകുറിച്ച് കിംസ്ഹെൽത്ത് തിരുവനന്തപുരം. 24/7 ട്രോമ എമർജൻസി ഹെൽത്ത് നമ്പരിനൊപ്പം ട്രിവാൻഡ്രം എമർജൻസി മെഡിസിൻ ക്ലബ്ബും രൂപീകരിച്ചു. തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലെ എമർജൻസി മെഡിസിൻ വിഭാഗങ്ങളെ സംയോജിപ്പിച്ചുകൊണ്ടാണ് ട്രിവാൻഡ്രം എമർജൻസി മെഡിസിൻ ക്ലബ്ബിന്റെയും 24/7 ട്രോമ എമർജൻസി ഹെൽത്ത് നമ്പരിന്റെയും ഉദ്ഘാടനം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ, ലോ ആൻഡ് ഓർഡർ ആൻഡ് ട്രാഫിക് ശ്രീ. അജിത് വി ഐപിഎസ് നിർവഹിച്ചത്. അടിയന്തിര മെഡിക്കൽ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനോടൊപ്പം പരസ്പര സഹകരണവും വളർത്തുക എന്നതാണ് ക്ലബ്ബിന്റെ രൂപീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
അടിയന്തര ഘട്ടത്തിൽ കിംസ്ഹെൽത്തിലെ എമർജെൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ അടിയന്തര ശ്രദ്ധ ലഭിക്കാൻ 0471-4711911 എന്ന ട്രോമ എമർജൻസി ഹെൽത്ത് നമ്പർ പൊതുജനങ്ങൾക്ക് സഹായകരമാകുമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ കിംസ്ഹെൽത്ത് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. എം.ഐ സഹദുള്ള പറഞ്ഞു. എമർജൻസി മെഡിക്കൽ സേവനങ്ങൾ വർധിപ്പിക്കുന്നതിലും തിരുവനന്തപുരത്തെ ആരോഗ്യപരിപാലന വിദഗ്ധർക്കിടയിൽ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും കിംസ്ഹെൽത്ത് മുൻനിരയിൽ തന്നെയുണ്ടെന്നതിൽ അഭിമാനമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് ആധുനികവും മികച്ച നിലവാരത്തിലുള്ളതുമായ ആരോഗ്യ സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തിലെ നാഴികകല്ലാണ്. ആരോഗ്യപ്രവർത്തകർക്കിടയിലെ സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും മേഖലയിലുടനീളമുള്ള നൂതനമായ സമീപനങ്ങൾ ചർച്ച ചെയ്യുന്നതിനും ഈ കൂട്ടായ്മയിലൂടെ സാധിക്കും” അദ്ദേഹം കൂട്ടിച്ചേർത്തു.
അപകടങ്ങൾ ഉണ്ടാകുന്ന സമയങ്ങളിൽ പൊലീസ് ലോ ആൻഡ് ഓർഡർ, മോട്ടോർ വാഹന ഡിപ്പാർട്മെന്റുകൾ എങ്ങനെ ഉത്തരവാദിത്വത്തോടെ പ്രതികരിക്കണമെന്ന കൃത്യമായ പരിശീലനം നൽകേണ്ടത് അത്യാവശ്യമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അജിത് വി ഐപിഎസ് അഭിപ്രായപ്പെട്ടു. അപകടത്തിൽപെട്ടവർക്ക് കൃത്യമായ പരിചരണം നൽകുന്നതോടൊപ്പം അവർ കൃത്യസമയത്ത് തന്നെ ആശുപത്രിയിലെത്തുന്നുവെന്നും പൊലിസും പൊതുജനങ്ങളും ഉറപ്പുവരുത്തേണ്ടതും അവശ്യമാണെന്ന് പറഞ്ഞ അദ്ദേഹം ട്രോമ എമർജൻസി നമ്പർ അവതരിപ്പിച്ച കിംസ്ഹെൽത്തിന്റെ നടപടി മാതൃകപരവും സമൂഹത്തിന് ഉപകാരപ്രതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ മുൻഗണന’യെന്നതാണ് ഈ വർഷത്തെ ലോക എമർജൻസി മെഡിസിൻ ദിനത്തിന്റെ ആശയം. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഡോക്ടർമാരുടെ ഫ്ലാഷ് മോബും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. മെഡിക്കൽ സൂപ്രണ്ടന്റ് ഡോ. പ്രവീൺ മുരളീധരൻ ആശംസകൾ അറിയിച്ച് സംസാരിച്ചു. കൺസൾട്ടന്റ് & ക്ലിനിക്കൽ ആൻഡ് അക്കാദമിക് കോർഡിനേറ്റർ ഡോ. ഷമീം കെ.യു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. അവിനാഷ് നാനിവഡേക്കർ ക്ലിനിക്കൽ ഡയറക്ടർ, ഡയഗനോസ്റ്റിക്സ്, എസ്ബിയൂസ് (SBUs), ന്യൂ പ്രൊജക്ട്സ് നന്ദി അറിയിച്ചു.