കമ്പം (തമിഴ്നാട്): ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന് കമ്പം ടൗണിലെത്തി ഭീതി പരത്തിയ സാഹചര്യത്തിൽ ആനയെ തളയ്ക്കാന്‍ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്നാട് വനംവകുപ്പ്. തമിഴ്നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചിരിക്കുന്നു. ആനമലയില്‍നിന്നും മുതുമലയില്‍നിന്നും കുങ്കിയാനകള്‍ പുറപ്പെട്ടു.
കമ്പത്തെയും പരിസരപ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാനിര്‍ദേശം നൽകി. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ അരിക്കൊമ്പനെ കാട്ടിലേക്ക് നീക്കാനായിട്ടുള്ള ഊര്‍ജിത ശ്രമമാണ് തമിഴ്നാട് വനംവകുപ്പ് നടത്തുന്നത്. ലോവര്‍ ക്യാമ്പില്‍നിന്ന് വനാതിര്‍ത്തി വഴിയാണ് അരിക്കൊമ്പന് കമ്പം ടൗണിലെത്തിയത്.
അരിക്കൊമ്പന് കമ്പത്ത് നടത്തിയ പരാക്രമത്തില്‍ അഞ്ച് വാഹനങ്ങള്‍ തകർത്തു. അപകടത്തിൽ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഓടിയ ആള്‍ക്കാണ് പരിക്കേറ്റത്. ടൗണില്‍ ആനയിറങ്ങിയതോടെ വാഹന അനൗണ്‍സ്മെന്റ് അടക്കം നടത്തിയാണ് ജാഗ്രത പാലിക്കാന്‍ ജനങ്ങളോട് നിർദ്ദേശം നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു