തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അയിരൂര്‍ പോലീസ് സ്റ്റേഷനിലെ മുന്‍ സിഐയെ പിരിച്ചുവിട്ടേക്കും. കേസില്‍ പ്രതിയായ തിരുവനന്തപുരം അയിരൂര്‍ മുന്‍ സിഐ ജയസിനിലിന് സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാതിരിക്കാന്‍ കാരണം ബോധിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി നോട്ടീസ് നല്കി. ഏഴ് ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം.
നേരത്തെ ജയ സനലിന് സർവീസിൽ നിന്നു പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് ഡിജിപി നോട്ടീസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പിരിച്ചു വിടാനുള്ള കാരണം കാണിയ്ക്കൽ നോട്ടീസ് നൽകിയത്. ഹിയറിംഗ് അടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചാകും പിരിച്ചു വിടൽ നടപടിയിലേക്കു കടക്കുക. നിലവിൽ സസ്പെൻഷനിലാണ് ജയ സനൽ.
അയിരൂർ സ്റ്റേഷൻ ചുമതലയുണ്ടായിരിക്കെയായിരുന്നു സംഭവം. പോക്സോ കേസിലെ പ്രതി വിദേശത്തേയ്ക്കു കടന്നിരുന്നു. ഇയാളെ പിന്നീട് വിദേശത്തു നിന്നു വരുത്തി കേസിൽ നിന്നു രക്ഷപ്പെടുത്താൻ നാലു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
എന്നാൽ, 50,000 രൂപ ഇയാൾ കൈക്കൂലി ഇനത്തിൽ സിഐയ്ക്കു നൽകി. രാത്രിയിൽ താമസ സ്ഥലത്തു കൊണ്ടുപോയി സ്വവർഗ ലൈംഗികതയ്ക്കു വിധേയനാക്കിയതായാണു പരാതി. അടുത്ത ദിവസം രാവിലെ പ്രതിയെ പോക്സോ കേസിൽ സിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു.
തുടർന്നാണ് പോക്സോ കേസിലെ പ്രതി സിഐയ്ക്കെതിരേ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച റൂറൽ എസ്പിയുടെ റിപ്പോർട്ട് പ്രകാരം സിഐയെ സസ്പെൻഡ് ചെയ്തിരുന്നു.
2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടെ സുരേഷില്‍നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ വ്യാജക്കേസ് റജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പുതല നടപടികള്‍ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു