കൊച്ചി: 2022-23 വർഷത്തെ ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭിന്നശേഷിക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് നൽകി വരുന്നത്. ഈ വർഷം 310 വിദ്യാർത്ഥികൾ സ്കോളർഷിപ്പിന് അർഹരായി.
ബാങ്കിന്റെ സ്ഥാപകൻ കെ പി ഹോർമിസിന്റെ സ്മരണാർത്ഥം 1996ൽ ആരംഭിച്ച ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിൽ ഫൗണ്ടേഷൻ വിവിധ പരിശീലന പരിപാടികൾ നടത്തുന്നതിനൊപ്പം സെമിനാറുകൾ സംഘടിപ്പിക്കുകയും അടിസ്ഥാന സൗകര്യ വികസനത്തിനും പാരിസ്ഥിതിക- സാമൂഹിക- ഭരണ സംബന്ധമായ നൂതനാശയങ്ങൾ നടപ്പിൽ വരുത്തുന്നതിനും സാമ്പത്തിക പിന്തുണ നൽകുകയും ചെയ്യുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു