പാലാ രാമപുരത്ത് മനുഷ്യർക്കും മൃഗങ്ങൾക്കും നേരെ കുറുക്കന്റെ ആക്രമണം. ജനം പരിഭ്രാന്തിയിൽ.

കൂവപ്പടി ജി. ഹരികുമാർ

പാലാ: രാമപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാഴാഴ്ച കുറുക്കന്റെ ആക്രമണത്തില്‍ നാലുപേർക്ക് പരിക്കേറ്റു. രാവിലെ  വളക്കാട്ടുകുന്ന്, ചിറകണ്ടം, ഏഴാച്ചേരി എന്നീ ഭാഗങ്ങളിലാണ് മനുഷ്യർക്കു നേരെ ആക്രമണമുണ്ടായത്. ചിറകണ്ടം നടുവിലാമാക്കല്‍ ബേബി (58), ചിറകണ്ടം നെടുമ്പള്ളില്‍ ജോസ്(83), വളക്കാട്ടുകുന്ന് തെങ്ങുംപ്പള്ളില്‍ മാത്തുക്കുട്ടി(53), ഭാര്യ ജൂബി(47) എന്നിവരെയാണ് കുറുക്കൻ കടിച്ചുകീറിയത്.

 ഗ്രാമപഞ്ചായത്ത് മുൻ മെമ്പറായ നെടുമ്പള്ളില്‍ ജോസ് രാവിലെ 6 മണിക്ക് ചിറകണ്ടം – ഏഴാച്ചേരി റോഡില്‍ പ്രഭാത സവാരി നടത്തി തിരികെ വീട്ടിലേയ്ക്ക് വരുന്നവഴിയാണ് ഗെയ്റ്റിനു മുൻവശത്തുവച്ച് കുറുക്കന്റെ ആക്രമണത്തിന് ഇരയായത്.  ജോസിന്റെ മുഖത്ത് പലയിടങ്ങളിലായി കടിച്ചു. നടുവിലാമാക്കല്‍ ബേബിയ്ക്ക്  പുലർച്ചെ സമീപത്തെ പുരയിടത്തിലേയ്ക്ക് ഇറങ്ങിയപ്പോഴാണ് കടിയേറ്റത്.

മുഖത്തു കടിയേല്പിച്ചതുകൂടാതെ വിരലിന്റെ ഒരുഭാഗം കുറുക്കന്‍ കടിച്ചെടുത്തു. വളക്കാട്ടുകുന്ന് തെങ്ങുംപള്ളില്‍ മാത്തുക്കുട്ടി രാവിലെ 7 മണിക്ക് വീടിന്റെ മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോഴാണ് കുറുക്കന്‍ ചാടിവീണത്. മാത്തുക്കുട്ടിയെ അക്രമിക്കുതു കണ്ട്  ഓടിയെത്തിയ ഭാര്യ ജൂബിയേയും കുറുക്കൻ വെറുതെ വിട്ടില്ല. ഈ നാലുപേരും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി.

പരിക്കേറ്റവര്‍ക്ക് പേവിഷബാധയേൽകാത്തിരിയ്ക്കാനുള്ള അടിയന്തര ചികിത്സ നൽകി. അകലെയുള്ള വനമേഖലയിൽ നിന്നും പലപ്പോഴായി പ്രദേശത്ത് എത്തിപ്പെടുന്ന കുറുക്കന്മാർ ചെറുകാടുകൾ തങ്ങളുടെ ആവാസകേന്ദ്രമായി മാറ്റുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.

ഭക്ഷണം തേടി ഇടയ്ക്കിടെ പുറത്തിറങ്ങുന്നവേളയിലാണ് അക്രമണകാരികളാകുന്നതെന്ന് ചിറകണ്ടം വാര്‍ഡ് മെമ്പര്‍ ആല്‍ബിന്‍ അലക്‌സ് ഇടമനശ്ശേരില്‍ പറഞ്ഞു. കുറുക്കൻ വളർത്തുമൃഗങ്ങളുടെ ജീവനും ഭീഷണിയായി മാറിയിരിക്കുകയാണ്. മരങ്ങാട്  ഭാഗത്താണ് മൃഗങ്ങൾക്കു നേരെ ആക്രമണമുണ്ടായത്. കണ്ടത്തില്‍ ജോണി, പാറയ്ക്കല്‍ വേണു, സജീവ് അര്‍ത്തിയില്‍, നിരപ്പില്‍ സജി എന്നിവരുടെ വളര്‍ത്തു നായ്ക്കൾക്കും പാറേപ്പുരയ്ക്കല്‍ ജോസഫിന്റെ കറവയുള്ള രണ്ട് ആടുകൾക്കുമാണ് പരിക്കേറ്റത്. ഇതേത്തുടർന്ന് രാമപുരം പഞ്ചായത്ത് ഭരണസമിതി എരുമേലി ഫോറസ്റ്റ് ഡിവിഷനുമായി ബന്ധപ്പെട്ട് പരിക്കേറ്റവർക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പാക്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട്,  ബ്‌ളോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബൈജു ജോണ്‍ പുതിയിടത്തുചാലിൽ എന്നിവർ പരിക്കേറ്റവരുടെ