ആലപ്പുഴ: അമിതമായി ആളുകളെ കയറ്റിയതിന് ആലപ്പുഴയില്‍ ബോട്ട് കസ്റ്റഡിയിലെടുത്തു. 30 പേരെ കയറ്റേണ്ട ബോട്ടില്‍ 68 പേരെയാണ് കയറ്റിയത്. ആലപ്പുഴ ബോട്ട് ജെട്ടിയിയില്‍ സര്‍വീസ് നടത്തുന്ന എബനസര്‍ എന്ന ബോട്ടാണ് കസ്റ്റഡിയിലെടുത്തത്. അന്തരിച്ച മുന്‍ മന്ത്രി തോമസ് ചാണ്ടിയുടെ മകന്‍ ടോബിയുടെ ഉടമസ്ഥതയിലുള്ളതാണ് പിടിച്ചെടുത്ത ബോട്ട്.
തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധനയിലാണ് നടപടി. ബോട്ട് അടുപ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ എതിര്‍ത്തു. തുടര്‍ന്ന് ടൂറിസം പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ബോട്ട് തുറമുഖ വകുപ്പിന്റെ യാര്‍ഡിലേക്ക് മാറ്റി.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. റിസോർട്ടിൽനിന്നുള്ള ആളുകളെയും കയറ്റിയാണ് ബോട്ട് യാത്രതിരിച്ചത്. താഴ്ഭാഗത്ത് 20 പേർക്കും അപ്പർഡെക്കിൽ 10 പേർക്കുമാണ് സഞ്ചരിക്കാൻ അനുവാദമുള്ളത്. എന്നാൽ 62 പേർ സഞ്ചരിച്ചതായി പോർട്ട് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.
രാജീവ് ജെട്ടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് നിയമലംഘനം നടത്തി ബോട്ട് സര്‍വീസ് നടത്തുന്നതായി മനസ്സിലായത്. ഉടന്‍തന്നെ ബോട്ട് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. താനൂർ ബോട്ടപകടത്തിനുശേഷം ആലപ്പുഴയിൽ പരിശോധന ശക്തമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു