കോട്ടയം: കുമാരനല്ലൂരിൽ വാഹനാപകടത്തിൽ മൂന്ന് മരണം. ബൈക്ക് യാത്രക്കാരായ തിരുവഞ്ചൂർ സ്വദേശി പ്രവീൺ, സംക്രാന്തി സ്വദേശികളായ ആൽവിൻ, ഫാറൂക്ക് എന്നിവരാണ് മരിച്ചത്.
കുമാരനല്ലൂർ – കുടുമാളൂർ റൂട്ടിൽ കൊച്ചാലും ചുവടിനും വല്യാലിൻ ചുവടിനും ഇടയിലാണ് സംഭവം. ഡ്യുക്ക് ബൈക്ക് ടോറസ് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഒരു ബൈക്കിലാണ് മൂന്ന് യുവാക്കളും യാത്ര ചെയ്തത്. മൂവരും ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടത്തില്‍ ബൈക്ക് പൂർണമായും തകർന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു