തിരുവനന്തപുരം: വെള്ളായണി കോളേജ് ഹോസ്റ്റലിലെ അതിക്രമത്തിൽ പ്രതി ആന്ധ്രാ സ്വദേശി ലോഹിത കസ്റ്റഡിയിൽ. ആക്രമണത്തിന് ഇരയായത് ആന്ധ്രാ സ്വദേശിയായ ദീപികയാണ്. ദീപികയുടെ അമ്മയെ ലോഹിത അസഭ്യം പറഞ്ഞതാണ് തർക്കത്തിനും ആക്രമണത്തിനും കാരണമായതെന്ന് പൊലീസ് പറഞ്ഞു.
ഇൻഡക്ഷൻ സ്റ്റവ്വിൽ ഉപയോഗിക്കുന്ന സ്റ്റീൽ പാത്രം ചൂടാക്കിയാണ് പൊള്ളിച്ചത്. മൊബൈൽ ചാർജർ ഉപയോഗിച്ച് തലക്കടിച്ചും പരിക്കേൽപ്പിച്ചു. ലോഹിതക്കെതിരെ മാരകായുധം കൊണ്ട് ആക്രമിച്ചതിന് പൊലീസ് കേസെടുത്തിട്ടുണ്ട്.
അവസാന വർഷ അഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിലാണ് ആക്രമണം നടന്നിരിക്കുന്നത്. ആന്ധ്രസ്വദേശിനിയായ പെൺകുട്ടിയാണ് പൊള്ളലേൽപ്പിച്ചത്. ഈ പെൺകുട്ടി മറ്റൊരു പെൺകുട്ടിയുടെ സഹായത്താലാണ് ആക്രമിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവം നടക്കുന്നത് 18ാംതിയ്യതി വ്യാഴാഴ്ച്ചയാണ്. പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പൊള്ളലേറ്റ ശേഷം കുട്ടി നാട്ടിലേക്ക് പോവുകയായിരുന്നു. പിന്നീട് ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റതിനെ കുറിച്ച് ബന്ധുക്കൾ കോളേജിലെത്തി അധികൃതരെ അറിയിക്കുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ നാലംഗ സമിതിയെ നിയോഗിച്ച് അന്വേഷണത്തിന് നേതൃത്വം നൽകി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു