ന്യൂഡൽഹി: ലോകത്ത് ജനങ്ങൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെയിലാണെന്ന് പഠനം. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനായ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (എച്ച്.എ.എം.ഐ)യിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.
വെനസ്വേല, സിറിയ, സുഡാന്‍, ലബനോന്‍, അര്‍ജന്റീന, യെമന്‍, ക്യൂബ, യുക്രൈന്‍, ക്യൂബ, തുര്‍ക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, തോങ്ക, ഘാന തുടങ്ങി ആഭ്യന്തര കലാപങ്ങള്‍ നടക്കുന്ന രാജ്യങ്ങളാണ് ദുരിതം പേരുന്ന ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
യുക്രൈന്‍, സിറിയ, സുഡാന്‍ എന്നിവിടങ്ങളില്‍ വിലക്കയറ്റം ആകാശമുട്ടെ കുതിച്ചുകയറി. 243.8% വിലക്കയറ്റം ഉയര്‍ന്നത്. 157 രാജ്യങ്ങളെയാണ് വിശകലനത്തിന് പരിഗണിച്ചതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നു.
അതിശയകരമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, ജി.ഡി.പി വളർച്ചയിലെ കുറവ് എന്നിവയാണ് സിംബാബ്വെയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്.രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ സാനു പി.എഫ് പാർട്ടിയും അതിന്റെ നയങ്ങളെയും “വലിയ ദുരിതം” ഉണ്ടാക്കിയതായി ഹാങ്കെ കുറ്റപ്പെടുത്തി.
അതേസമയം, പട്ടികയിൽ മികച്ച സ്‌കോർ സ്വിറ്റ്സർലാൻഡിനാണ്. ഏറ്റവും സന്തുഷ്ടരായ ജനങ്ങള്‍ ഇവിടെയാണ്. കടക്കെണി ഇല്ലാത്തതും ഉയര്‍ന്ന ജിഡിപി നിരക്കുമാണ് ഇവിടെ ജനങ്ങളെ സന്തുഷ്ടരാക്കുന്നത്. കുവൈത്താണ് രണ്ടാമത്തെ സന്തുഷ്ടരാജ്യം. അയർലൻഡ്, ജപ്പാൻ, മലേഷ്യ, തയ്‌വാൻ, നൈജർ, തായ്‌ലാൻഡ്, ടോഗോ, മാൾട്ട തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനക്കാർ. ഈ പട്ടികയിൽ ഇന്ത്യ നൂറ്റിമൂന്നാമതാണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്നമായി ഉയർത്തിക്കാട്ടുന്നത്. ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ ഇന്ത്യയിൽ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ തൊഴിലില്ലായ്‌മയ്ക്കൊപ്പം വിലക്കയറ്റവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ജോൺ ഹോപ്‍കിൻസ് സർവകലാശാലയിലെ അപ്ലൈഡ് എക്കണോമിക്സ് പ്രഫസറാണ് സ്റ്റീവ് ഹാങ്കേ.