അബൂദബി: നിരവധി സുരക്ഷാ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അബൂദബിയില്‍ രണ്ട് ആരോഗ്യകേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് അടച്ചുപൂട്ടി. മെഡിക്കല്‍ മാലിന്യ നിര്‍മാര്‍ജനം, ബ്ലഡ് കണ്ടെയ്നര്‍, പകര്‍ച്ചവ്യാധി നിയന്ത്രണ നടപടികള്‍ അടക്കമുള്ള കാര്യങ്ങളിലാണ് സ്ഥാപനങ്ങള്‍ ഗുരുതര വീഴ്ച വരുത്തിയത്. നടപടിയെടുത്ത സ്ഥാപനങ്ങളുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.
കാലാവധി കഴിഞ്ഞ മെഡിക്കല്‍ ഉപകരണങ്ങളും വസ്തുക്കളും ഇവിടങ്ങളില്‍ ഉപയോഗിച്ചിരുന്നതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. യോഗ്യരായ ആരോഗ്യവിദഗ്ധരും ആരോഗ്യകേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ പരിശോധനകളില്‍ നിഷ്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബോധ്യമായാല്‍ ഇരുസ്ഥാപനങ്ങളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും അധികൃതര്‍ പറഞ്ഞു.