കൊച്ചി: മുസ്ലിംലീഗ് നേതാവായ കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസിനു ഹൈക്കോടതി സ്റ്റേ. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ സ്റ്റേ. മൂന്ന് മാസത്തേക്കാണ് സ്റ്റേ.
അനധികൃത സ്വത്തുസമ്പാദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെ എം ഷാജി ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിലാണ് ഇടക്കാല ഉത്തരവായി മൂന്നുമാസത്തിന് സ്റ്റേ അനുവദിച്ചത്.