തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണം നിഷേധിച്ചതില്‍ വിശദീകരണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്. പ്രഭാത ഭക്ഷണം കഴിക്കാറില്ലെന്നും കേരള ഹൗസ് ജീവനക്കാരോട് ചോദിക്കാവുന്നതാണ് എന്നാണ് ഗവർണർ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഉപരാഷ്ട്രപതിക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ വസതിയിലെ പ്രഭാത ഭക്ഷണതിന് ഗവർണർ പങ്കെടുത്തിരുന്നില്ല.
ഉപരാഷ്ട്രപതിക്കൊപ്പം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണത്തില്‍ പങ്കെടുക്കാൻ ക്ലിഫ് ഹൗസിലേക്ക് ഗവർണർക്കും മുഖ്യമന്ത്രി ക്ഷണം നൽകിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്ഭവനിൽ നേരിട്ടെത്തി മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചത്. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാന് പ്രഭാത ഭക്ഷണത്തിൽ പങ്കെടുത്തിരുന്നില്ല.