കൊച്ചി: ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ ആൻഡ് റിസർച് കമ്പനിയായ ആക്സിയ ടെക്നോളജീസ് അവരുടെ പ്രവർത്തനങ്ങൾ കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു.തിരുവനന്തപുരം ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്സിയ ടെക്നോളജീസ് കൊച്ചിയിൽ ഇൻഫോപാർക്കിലെ ലുലു സൈബർ ടവർ 2 ലാണ് പുതിയ ഓഫീസ് തുറക്കുന്നത്. 12,563 ചതുരശ്ര അടി വിസ്തീർണത്തിലാണ് ഈ ഓഫീസ്. കൊച്ചിയിലേക്ക് പ്രവര്ത്തനം വ്യാപിക്കുന്നതോടെ 150 പുതിയ തൊഴിലവസരങ്ങള് ലഭ്യമാകും..
കൊവിഡ് കാലം ഐടി വ്യവസായത്തിൽ ആഘാതം ഉണ്ടാക്കിയെങ്കിലും, ഈ മേഖലയിൽ തൊഴിലവസരങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധത പ്രകടമാക്കിക്കൊണ്ടാണ് ആക്സിയ ടെക്നോളജീസ് മുന്നോട്ട് പോകുന്നത്. രണ്ട് പ്രൊജക്ടുകളിലാണ് കൊച്ചി സെന്റർ തുടക്കത്തിൽ പ്രവർത്തിക്കുന്നത്. കൂടാതെ പ്രമുഖ സർവകലാശാലകളിൽ നിന്നുമുള്ള കഴിവുള്ള ബിരുദധാരികളെ സോഫ്റ്റ്വെയർ എഞ്ചിനീയർ, പ്രൊഡക്റ്റ് മാനേജർ, സിസ്റ്റം ആർക്കിടെക്റ്റസ്, സോഫ്റ്റ്വെയർ ആർക്കിടെക്റ്റ്സ് തുടങ്ങി നിരവധി തസ്തികകളിലേക്ക് ഉൾപ്പെടുത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്.
മികച്ച ശമ്പളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതിനൊപ്പം, അവരുടെ കരിയറിന്റെ വളർച്ചയെയും കൂടുതൽ പഠനങ്ങളെ പ്രോത്സാഹിപ്പിക്കാനും ആക്സിയ പ്രതിജ്ഞാബദ്ധമാണ്. ജീവനക്കാർക്ക് ഏറ്റവും നല്ല തൊഴിൽ അന്തരീക്ഷവും പിന്തുണയും ഉറപ്പാക്കിക്കൊണ്ട് കൊച്ചിയിലെ തങ്ങളുടെ സാന്നിദ്ധ്യം ശക്തിപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ മേഖല ഉയർന്ന ആവശ്യകതയുള്ള മേഖലയാണ്. ലോകത്തിലെ മുൻനിര ഓട്ടോമൊബൈൽ നിർമ്മാതാക്കളായ ബിഎംഡബ്ല്യു ഉൾപ്പെടെയുള്ളവർക്ക് സോഫ്റ്റ്വെയർ ഡിഫൈൻഡ് കാർ സാങ്കേതികവിദ്യയ്ക്കായുള്ള സോഫ്റ്റ്വെയർ സൊല്യൂഷനുകൾ വികസിപ്പിക്കുന്ന കമ്പനിയാണ് ആക്സിയ ടെക്നോളജീസ്. അടുത്തിടെ അവർ ജർമ്മൻ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ സർവീസ് സ്റ്റാർട്ടപ്പായ ആർട്ടിക്ടെർൺ സൊല്യൂഷൻസ് ജിഎംബിഎച്ച് ഏറ്റെടുത്തിരുന്നു.
ആക്സിയ ടെക്നോളജീസിന്റെ കൊച്ചിയിലേക്കുള്ള വിപുലീകരണം, പുതിയ തൊഴിലവസരങ്ങൾ കൊണ്ടുവരികയും മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുകയും ചെയ്യുമെന്ന് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോൻ ചന്ദ്രൻ പറഞ്ഞു. പുതുമ, വൈദഗ്ധ്യം, മികവിനോടുള്ള പ്രതിബദ്ധത എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ ലോകത്ത് ക്രിയാത്മകമായ മാറ്റമുണ്ടാക്കാൻ കഴിയുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
നൂതനമായ കണ്ടെത്തലുകളിലും അത്യാധുനിക സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ആക്സിയ ടെക്നോളജീസ് ഈ മേഖലയിലെ ടെക് ലാൻഡ്സ്കേപ്പിന് ഒരു പുതിയ മാനം കൊണ്ടുവരുന്നതിനൊപ്പം ഓട്ടോമോട്ടീവ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി കൊച്ചിയെ അടയാളപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജിജിമോൻ ചന്ദ്രൻ വ്യക്തമാക്കി. കൊച്ചിയിൽ അഭിവൃദ്ധി പ്രാപിക്കുന്ന ടെക് ഇക്കോസിസ്റ്റത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. യൂണിവേഴ്സിറ്റികളിൽ നിന്നും മിടുക്കരായ ബിരുദധാരികളെ റിക്രൂട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദഗ്ധരായ പ്രൊഫഷണലുകളുടെ സാന്നിദ്ധ്യത്തിന് പേരുകേട്ട ഐടി ഹബ്ബ് എന്ന നിലയിൽ ആക്സിയ ടെക്നോളജീസിന്റെ കൊച്ചിയിലേക്കുള്ള വിപുലീകരണം ഈ മേഖലയിലെ അനന്തസാധ്യതകളുടെ തെളിവാണ്.ഈ മേഖലയിലെ കമ്പനിയുടെ നിക്ഷേപം പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്ക് ഗുണം ചെയ്യും. ഇന്നൊവേഷനിലും അത്യാധുനിക സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ആക്സിയ ടെക്നോളജീസ് കൊച്ചിയുടെ ടെക് ഭൂപടത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഒരുങ്ങുകയാണ്