മുംബൈ: മഹാരാഷ്ട്രയിലുണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. അപകടത്തയിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കോണ്ട്വയിലെ എൻഐബിഎം-ഉന്ദ്രി റോഡിലെ പാലസ് ഓർച്ചാർഡ് സൊസൈറ്റിയിലാണ് സംഭവം.നിയന്ത്രണം വിട്ട ഒരു വാൻ ഓട്ടോ റിക്ഷാ ഉൾപ്പടെയുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ ആറ് വാഹനങ്ങൾക്ക് കേടുപാട് പറ്റി. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി.